തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന പുനരാരംഭിക്കാനുള്ള ചര്‍ച്ചകളും തയ്യാറെടുപ്പുകളും പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്കാന് അനുമതി നല്കാന് സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില് മദ്യവില്പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്പന തുടങ്ങും. ബാറുകളില്‍ ബെവ്കോ നിരക്കില്‍ മദ്യവില്‍പ്പന നടത്തണമെന്നാണ് നിര്‍ദേശം. ബാറുകളുടെ കൗണ്ടറുകളിലും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും. അതേസമയം വെയര്‍ഹൗസുകളില്‍ മദ്യം വില്‍ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളില്‍ കര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. 3000-ത്തിലധികം ഷാപ്പുകള്‍ നാളെ തുറക്കുമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടല്‍.
നിലവിലെ ധാരണയനുസരിച്ച് ലോകഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് തീരുമാനം. എന്നാല്‍ മെയ് 17ന് ശേഷവും ലോകഡൗണ്‍ തുടരുകയാണെങ്കില്‍ വിപുലമായ ഇളവുകള്‍ അതിതീവ്രമേഖലയ്ക്ക് പുറത്ത് നല്‍കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം. ഈ സാഹചര്യത്തില്‍ മെയ് 17-ന് ശേഷം സംസ്ഥാനത്ത് മദ്യവില്പന തുടങ്ങാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: