ന്യൂദല്‍ഹി : ലഡാക് അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കവുമായും ചൈന. ലഡാക്കിലെ ഇന്ത്യ- ചൈന നിയന്ത്രണ രേഖ മുന്നറിയിപ്പില്ലാതെ ചൈനീസ് ഹെലിക്കോപ്ടറുകളെത്തി കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വ്യോമസേന ഉടന്‍ അത് പരാജയപ്പെടുത്തി.
കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായുള്ള ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈനീസ് ഹെലിക്കോപ്ടറുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ വ്യോമസേന യുദ്ധവിമാനമയച്ച് അവയെ തുരത്തുകയായിരുന്നു. എന്നാല്‍ ചൈനീസ് ഹെലിക്കോപ്ടര്‍ അതിര്‍ത്തി ലംഘിച്ചിട്ടി്‌ല്ലെന്നും അതിനു മുമ്പ് തന്നെ വ്യോമസേന പാഞ്ഞെത്തി അവയെ തുരത്തിയെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് പുതിയ വിവരം. വടക്കന്‍ സിക്കിം അതിര്‍ത്തി മേഖലകളില്‍ ചൈനയുടെ കരസേന നടത്തിയ ആക്രമത്തെ തുടര്‍ന്ന് ഇരുവിഭാഗത്തും പരിക്കുപറ്റിയതിന് പിന്നാലെയാണ് ചൈനയുടെ ആകാശനിരീക്ഷണം ശക്തമായിരിക്കുന്നത്.
നിയന്ത്രണ രേഖ ചൈന ഇതുവരെ ലംഘിച്ചതായി റിപ്പോര്‍ട്ടില്ല. എന്നാലും ജാഗ്രതയുടെ ഭാഗമായി സുഖോയ് വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. ഇതിനിടെ പാക്കിസ്ഥാനും അതിര്‍ത്തി മേഖലകളില്‍ എഫ്-16 വിമാനങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായും സൈന്യം മുന്നറിയിപ്പ് നല്‍കി. ഹന്ദ്വാരാ ആക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാന്റെ പ്രകോപനം വര്‍ധിച്ചിരിക്കുന്നതെന്നും കരസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
മെയ് അഞ്ചിന് ലഡാക്കിലെ പാങ്ങോങ് തടാകത്തില്‍ അതിര്‍ത്തി ലംഘനത്തിന് ചൈന ശ്രമം നടത്തിയിരുന്നു. ഇരു സേനകളും മുഖാമുഖം നിന്നതോടെ അടുത്ത ദിവസം നടന്ന സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംഘര്‍ഷം അവസാനിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നുമായി 200 പേരാണ് മുഖാമുഖം നിന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ 3,488 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: