ഭോപാല്‍: സിംഗം സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെ രണ്ട് കാറുകള്‍ക്ക് മുകളില്‍ നിന്നുള്ള ‘സിംഗം സ്റ്റൈല്‍’ ഡാന്‍സ് ടിക് ടോക്കില്‍ വൈറലായതോടെ പുലിവാല് പിടിച്ച് പോലീസുകാരന്. മധ്യപ്രദേശിലെ നരംസിംഗ്ഘട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മനോജ് യാദവാണ് സിംഗം സിനിമയിലെ അജയ് ദേവ് ഗണിന്റെ സ്റ്റണ്ട് രംഗം യൂണിഫോം ധരിച്ച് അനുകരിച്ചതും പുലിവാല് പിടിച്ചതും. സംഭവത്തെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടറെ തരം താഴ്ത്തുകയും 5000 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ബൈക്ക് ഒന്നിച്ചോടിച്ച് അജയ് ദേവ്ഗണ് കോളെജിലേക്ക് എത്തുന്ന രംഗമാണ് ഫൂല് ഓര് കാന്തെയിലൂടെ പ്രശസ്തമായത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കാറിന് മുകളിലെ പോലീസുകാരന്റെ അഭ്യാസ പ്രകടനം. സണ്‍ഗ്ലാസും വച്ച്, വയര്ലെസുമണിഞ്ഞാണ് കാറുകള്‍ക്ക് മുകളില്‍ നിന്നുള്ള പോലീസുകാരന്റെ ഡാന്‍സ്. പോലീസ് സേനയുടെ അന്തസിനും അച്ചടക്കത്തിനും ചേരാത്ത പ്രവര്‍ത്തിയാണ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായതെന്നും സാഗര്‍ ഐജി അനില്‍ ശര്‍മ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: