കട്ടപ്പന: ഇന്ന് അന്താരാഷ്ട്ര നഴ്സസ് ഡേ. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകം ആചരിക്കുന്നത്. ലോകം മുഴുവന്‍ നഴ്സിങ് മേഖല വലിയ രീതിയില്‍ അംഗീകരിക്കപ്പെടുുന്ന സമയത്താണ് ഈ വര്‍ഷത്തെ ‘ഇന്റര്‍നാഷണല്‍ നഴ്സ് ഡേ’ എത്തിയത്.
തങ്ങളുടെ ജീവന് പോലും പണയപ്പെടുത്തിയാണ് ഓരോ നഴ്സുമാരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജോലിനോക്കുന്നത്. ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളിലായാണ് കൊറോണ ചികിത്സക്ക് വേണ്ടി ഐസൊലേഷന്‍ വാര്‍ഡ് ഒരിക്കിയിരിക്കുന്നത്. തൊടുപുഴയിലു ഇടുക്കിയിലും. ഈ രണ്ടിടങ്ങളിലുമായി ഇതുവരെ എണ്‍പതോളം നഴ്സുമാരാണ് സേവനം അനുഷ്ഠിച്ചത്. സ്വന്തം വീടും കുടുംബവും ഒന്നും നോക്കാതെയാണ് ഇവര്‍ ആതുര സേവനത്തിനായി വാര്‍ഡുകളില്‍ കയറിയത്.
ഏപ്രില്‍ എട്ടാം തിയതിയാണ് മണിയാറന്‍കുടി സ്വദേശിനിയായ സുബൈദ ടി.കെ. ഇടുക്കിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ നില്‍ക്കുന്നത് ബന്ധുക്കള്‍ വിലക്കി എങ്കിലും ഭര്‍ത്താവിന്റെയും മക്കളുടെയും സമ്മതത്തോടെ ഇവര്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നു. ആറ്പേ രെയാണ് ഇവര്‍ പരിചരിച്ചത്. മരുന്നുകള്‍ക്ക് അപ്പുറം സ്നേഹത്തോടെയുള്ള പരിചരണമാണ് രോഗികള്‍ക്ക് നല്‍കിയത്.
കൂടാതെ മാനസിക ഉല്ലാസത്തിനായി മാസികകള്‍ അടക്കമുള്ളവ രോഗികള്‍ക്ക് നല്കി. കോവിഡ് രോഗികളുടെ സമീപത്തെത്തുകയും അവരെ സ്നേഹത്തോടെ പരിചരിക്കുകയും ചെയ്തു. അവര്‍ക്ക് പരിചരണം കുറയരുത് എന്ന ചിന്തയിലാണ് താന്‍ അടങ്ങിയ നഴ്സുമാര്‍ പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ വീടും കൂടും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. ശമ്പളത്തേക്കാള്‍ ഉപരി ഒരു സര്‍വീസാണ് തന്റെ ജോലി എന്നും സുബൈദ പറയുന്നു. പതിനാല് ദിസങ്ങള്‍ക്ക് ശേഷമാണ് സുബൈദ വീട്ടില്‍ എത്തിയത്. തന്റെ ജീവനേക്കാള്‍ വലുതാണ് ആതുര സേവനമെന്നാണ് സുബൈദയുടെ വാദം.
സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ക്ക് കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്നങ്ങളാണ്. പുഞ്ചിരിക്കിടയിലും കണ്ണീര് പൊഴിയുന്നുണ്ട് ഈ വിഭാഗം. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍.
നല്ല സര്‍വീസ്… കൃത്യമായ സമീപനം….. സ്നേഹ പരിചരണം എന്നിവയാണ് ഇടുക്കിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിഞ്ഞ രോഗികള്‍ക്ക് നഴ്സുമാരെപ്പറ്റി പറയുവാനുള്ളത്. കോവിഡ് രോഗത്തിന് മരുന്നിന് പ്രസക്തിയില്ല എന്നും നഴ്സുമാരുടെ സ്നേഹോഷ്മളമായ പരിചരണത്തിലൂടെ മാത്രമാണ് തങ്ങള്‍ക്കു സുഖം പ്രാപിച്ചത് എന്നും രോഗം ഭേദമായ ആളുകള്‍ പറയുന്നു. സമൂഹം ഒറ്റപെടുത്തിയ സാഹചര്യത്തില്‍ ഒപ്പം നിന്നവരാണ് നഴ്സുമാരെന്നും ഇവര്‍ പറഞ്ഞു.
അര്‍പ്പണ മനോഭാവത്തോടെയുള്ള ജോലിയാണ് നഴ്സുമാര്‍ ചെയ്യുന്നതെന്ന് ഡിഎംഒ. സ്വന്തം കുടുംബത്തേ കുറിച്ച് പോലും ഓര്‍ക്കാതെയുള്ള സേവനം. കുഞ്ഞുങ്ങളെ പോലും മാറ്റി നിര്‍ത്തിയാണ് പലരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ എത്തിയത്. കൊറോണയുമായി ബന്ധപെട്ടു അഭിനന്തര്ഹമായ പ്രവര്‍ത്തിയാണ് ജില്ലയിലെ നഴ്സുകാര്‍ കാഴ്ചവെച്ചിട്ടുള്ളത് എന്നും ഡിഎംഒ ഡോ. എന്‍. പ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: