കട്ടപ്പന: കട്ടപ്പന ബിഎസ്എന്‍എല്‍ ജങ്ഷനില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സുരഭി ഷാജിയുടെ വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പാമ്പ് പിടുത്തത്തില്‍ അഗ്രഗണ്യനായ ഷൂക്കൂറിനെ വിവരം അറിയിച്ചു.
ഷുക്കൂറിനെ കണ്ട മാത്രയില്‍ വീട്ടുകാരെ ഭീതിയിലാഴ്ത്തി നിന്ന മൂര്‍ഖന്‍ സമീപത്തെ തണല്‍ മരത്തില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു. പക്ഷെ നിമിഷ നേരം കൊണ്ട് പാമ്പ് ഷൂക്കൂറിന്റെ കൈപിടിയിലായി. 6 വയസ് പ്രായമുള്ള പുല്ലാനി മുര്‍ഖന്‍ ഇനത്തില്‍ പെട്ടതാണ് പാമ്പ്. പിന്നീട് പാമ്പിന് വിഷത്തെ കുറിച്ചും, ജനങ്ങള്‍ക്ക് വിശദികരണം നല്കി. തുടര്‍ന്ന് ചാക്കിനുള്ളിലാക്കി വനം വകുപ്പുകാര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: