ഡോ. ചെങ്ങ് തന്റെ കഴുത്തില്‍ തൂങ്ങിയാടുന്ന പിന്തിരിപ്പന് (ഞലമരശേീിമൃ്യ)എന്നെഴുതിയ ബാഡ്ജിലേക്ക് നിര്‍വ്വികാരതയോടെ നോക്കി. താന്‍ ഇന്നലെവരെ അധികാരപൂര്‍വ്വം നടന്ന ആ സ്ഥാപനത്തിന്റെ ഇടനാഴി തൂത്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലേ ദിവസംവരെ ‘സര്’എന്നു വിളിച്ചിരുന്ന തന്റെ വിദ്യാര്‍ത്ഥികള്‍ അവജ്ഞയോടെ നോക്കുന്നത് വിവരണാതീതമായ വേദന അദ്ദേഹത്തിന് നല്കി. അവരുടെ കണ്ണില്‍ താനിപ്പോള്‍ വിഖ്യാതനായ പക്ഷിശാസ്ത്രജ്ഞനല്ല, മറിച്ച് രാജ്യദ്രോഹിയായി സ്റ്റേറ്റ് വിധിച്ച് പുനര്‍വിദ്യാഭ്യാസ പ്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട കുറ്റവാളിയാണ്. ആ ശിക്ഷയുടെ ഭാഗമായാണ് ഈ ഇടനാഴി തൂത്തുവാരുന്നതും ഇവിടുത്തെ കക്കൂസുകള്‍ വൃത്തിയാക്കുന്നതും. 1966ലെ ആ ആഗസ്ത് മാസത്തില്‍ വീട്ടിലേക്ക് ഇരച്ച് കയറിയ ‘ചുവപ്പ് ഗാര്‍ഡുകള്‍'(ഞലറ ഏൗമൃറ)െഅവിടെയുണ്ടായിരുന്ന തന്റെ അടിവസ്ത്രങ്ങളടക്കം എല്ലാം എടുത്തു കൊണ്ടുപോയത് അദ്ദേഹം ഓര്‍ത്തു. ഡോക്ടറേറ്റ് ബിരുദദാന ചടങ്ങില്‍ താന്‍ ധരിച്ച ഗൗണും തൊപ്പിയും ധരിപ്പിച്ച് താഴെ തെരുവില്‍ കൂവിയാര്‍ക്കുന്ന ജനക്കൂട്ടത്തിന് കാണത്തക്ക വിധത്തില്‍ വീടിന്റെ ബാല്‍ക്കണിയിലേക്ക് നടത്തിച്ചപ്പോഴും മനസ്സില്‍ ‘റെഡ് ഗാര്‍ഡ്സ്’ എടുത്തു കൊണ്ടുപോയ തന്റെ പ്രിയപ്പെട്ട ടൈപ്പ്റൈറ്ററായിരുന്നു.
ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ എന്തായിരുന്നു ഡോ. സോസിന് ചെങ്ങ് (ഠീെവശെി ഇവലിഴ)ചെയ്ത കുറ്റം? ഡോ. ചെങ്ങും ലോകത്താകമാനം ഭീതി പരത്തുന്ന കോവിഡ് 19 എന്ന വൈറസ് മഹാമാരിയും തമ്മില്‍ എന്തുബന്ധം? ചൈനയിലെ വിഖ്യാത പക്ഷിശാസ്ത്രജ്ഞനായ ഡോ. സോസിന് ചെങ്ങും കോവിഡ് 19 വൈറസ് ബാധയും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തില്‍ ചൈനയില്‍ നടന്ന ഒരു വലിയ ദുരന്തം ഇന്നത്തെ കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനവുമായി ചേര്‍ത്തു വായിക്കണം.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റും കൊറോണയും
ഇന്ന് മനുഷ്യരാശിയെ വിറപ്പിക്കുന്ന കോവിഡ് 19 വൈറസ് എങ്ങനെയാണ് മനുഷ്യനിലേക്ക് സംക്രമിച്ചത് എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ചൈനീസ് നഗരമായ വുഹാനിലെ ഹ്വാനന്‍ (ഔമിമി) സമുദ്രോല്പന്ന വില്‍പ്പന കേന്ദ്രവുമായി (ണല േങമൃസല)േബന്ധപ്പെട്ടുള്ളതാണ്. ഇവിടെ കടല്‍ ഉല്പന്നങ്ങളോടൊപ്പം വന്യമൃഗങ്ങളുടെ മാംസവും വില്ക്കപ്പെടുന്നു. ‘വെറ്റ് മാര്‍ക്കറ്റ്’എന്ന പേര് നമുക്ക് സുപരിചിതമാവുന്നത് കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നാണ്. ‘വെറ്റ് മാര്‍ക്കറ്റ്’എന്നു വിളിക്കുന്നതിന് കാരണം ഈ സ്ഥലങ്ങളിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യമാണ്. ഐസിലിട്ടുവെച്ച മത്സ്യങ്ങള്‍, അറക്കപ്പെടുന്ന ജീവികളുടെ രക്തം തുടങ്ങിയവ ഈ മാര്‍ക്കറ്റിന്റെ ചുറ്റുപാടുകള്‍ നനവുള്ളതാക്കുന്നു. പാമ്പ്, മുള്ളന്‍പന്നി, ഈനാംപേച്ചി, വെരുക്, ബീവര്‍, മുതലക്കുഞ്ഞുങ്ങള്‍, എലി, മരപ്പട്ടി, വവ്വാല്, ആമ, പട്ടി എന്നിവയുടെയെല്ലാം മാംസം ഇവിടെ ലഭ്യമാണ്. ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ച ഒരു ഈനാംപേച്ചിയില്‍ നിന്നാണ് കോവിഡ് 19 മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രലോകം പൊതുവേ വിശ്വസിക്കുന്നത്. ഈ വൈറസ് വവ്വാലുകളില്‍ രൂപപ്പെട്ട് എങ്ങനെയോ ഈനാംപേച്ചി പോലുള്ള ജന്തുക്കളില്‍ എത്തിപ്പെട്ടതാകാം എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. 2002ല്‍ മറ്റൊരു വൈറസ് രോഗമായ സാര്‍സ് (ടഅഞട) വ്യാപന സമയത്താണ് ഇത്തരത്തിലുള്ള വാദം തെളിയിക്കപ്പെട്ടത്. സാര്‍സ് വൈറസ്, വവ്വാലുകളില്‍ നിന്ന് മരപ്പട്ടികളിലെത്തുകയും പിന്നീട് മനുഷ്യനെ ബാധിക്കുകയുമാണുണ്ടായത്. മറ്റൊരു വാദം ഈ വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് ആരുടേയോ അശ്രദ്ധ കാരണം പുറത്തുചാടിയെന്നാണ്. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധന നടത്താന്‍ വിദേശ വൈറോളജിസ്റ്റുകളെ അനുവദിക്കുന്ന കാര്യത്തില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചത് ഇക്കാര്യത്തില്‍ പലതും മറയ്ക്കാനുണ്ട് എന്ന സംശയത്തിന് ഇട നല്കുന്നു. ഏതായാലും കോവിഡ് 19 എന്ന വൈറസിന് വുഹാന്‍ നഗരത്തിലെ വെറ്റ് മാര്‍ക്കറ്റുമായി ബന്ധമുണ്ട് എന്ന കാര്യം ഉറപ്പാണ്. ചൈന ഒരു അതിസമ്പന്ന രാഷ്ട്രമല്ലാത്തതുകൊണ്ടും ഒരു വലിയ ജനതയെ തീറ്റി പോറ്റേണ്ടതുകൊണ്ടും അവിടത്തെ ജനതയുടെ ആഹാരരീതികള്‍ മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമമുണ്ടായിട്ടില്ല. വിചിത്രമായ ഭക്ഷണ രീതിയിലേക്ക് ചൈനീസ് ജനതയെ എത്തിച്ചതിന്റെ കാരണം കണ്ടെത്തണമെങ്കില്‍ ചരിത്രത്തിലൂടെ അല്പം പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
1958 ഡിസംബറിലെ ഒരു ഷെംഗായ് പത്രവാര്‍ത്ത
‘ഡിസംബര്‍ 13ന് അതിരാവിലെത്തന്നെ നഗരവ്യാപകമായി കുരുവികള്‍ക്കെതിരെയുള്ള യുദ്ധം ആരംഭിച്ചു. ചെറുതും വലുതുമായ തെരുവുകളില്‍ ചുവന്ന പതാകകള്‍ തുടര്‍ച്ചയായി വീശുന്നുണ്ടായിരുന്നു. കെട്ടിടങ്ങള്‍, മുറ്റങ്ങള്‍, തുറസ്സായ ഇടങ്ങള്‍, റോഡുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അസംഖ്യം ‘നോക്കുകുത്തികള്‍’ഉയര്‍ത്തപ്പെട്ടു. കാവല്ക്കാര്, െ്രെപമറി മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഫാക്ടറി തൊഴിലാളികള്‍, കര്‍ഷകര്‍, പട്ടാളക്കാര്‍ തുടങ്ങിയവര്‍ അവരുടെ പരമാവധി ശബ്ദത്തില്‍ പോര്‍വിളികള്‍ നടത്തി. സിന്ചെങ്ങ് ജില്ലയില്‍ മാത്രം അവര്‍ എണ്‍പതിനായിരം നോക്കുകുത്തികളും ഒരു ലക്ഷം വര്‍ണ്ണ പതാകകളും ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചിരുന്നു. അതുപോലെത്തന്നെ സുഹുഇ, യുലിന്‍ ജില്ലകളിലെ ജനങ്ങളും. നഗരങ്ങളിലും മറ്റു പരിസര പ്രദേശങ്ങളിലും പകുതിയോളം തൊഴിലാളികള്‍ കുരുവി വിരുദ്ധ സൈന്യത്തിന്റെ ഭാഗമായി. യുവാക്കള്‍ കുരുവികളെ കൊല്ലുന്ന ജോലിയില്‍ വ്യാപൃതരായപ്പോള്‍ പ്രാ
യമായവരും കുട്ടികളും കാവല്‍ നിന്നു. ആള് പെരുമാറ്റം കുറഞ്ഞ പാര്‍ക്കുകള്‍, ശവപ്പറമ്പുകള്‍ എന്നിവിടങ്ങള്‍ ഫ്രീ ഫയര്‍ സോണുകളായി പ്രഖ്യാപിക്കപ്പെട്ടു. നന്യാങ്ങ് ഗേള്‍സ് മിഡില്‍ സ്കൂളിലെ റൈഫിള്‍ ടീമിന് കുരുവികളെ വെടിവെക്കാനുള്ള പ്രത്യേക പരിശീലനം നല്കി. അങ്ങനെ ജനങ്ങളെല്ലാം കുരുവികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഭാഗമായി. രാത്രി 8 മണി ആയപ്പോഴേക്കും 1,94,432 കുരുവികള്‍ ചത്തിരിക്കാമെന്ന് കണക്കാക്കപ്പെട്ടു. (ചൈനയിലെ കുരുവികള്‍ ഏറക്കുറെ അപ്രത്യക്ഷമായി എന്നു തന്നെ പറയാം. ഒടുവില്‍ ഇരുപത്തഞ്ച് ലക്ഷം കുരുവികളെ അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.)
പക്ഷികള്‍ മുതലാളിത്തത്തിന്റെ തെരുവ് മൃഗങ്ങള്‍
1958-62 കാലത്ത് ചൈനയില്‍ ചെയര്മാന് മാവോ ആഹ്വാനം ചെയ്ത ‘മഹത്തായ കുതിച്ചു ചാട്ട’ത്തിന്റെ ഭാഗമായി നടന്ന കുരുവി നിര്‍മ്മാര്‍ജ്ജന മഹായജ്ഞത്തിന്റെ ഒരു മാധ്യമ വിവരണമാണ് മുകളില്‍ കണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചൈനയിലങ്ങോളമിങ്ങോളം നടന്നു.’പക്ഷികള്‍ മുതലാളിത്തത്തിന്റെ തെരുവ് മൃഗങ്ങളാണ്’ എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. കുരുവികള്‍ ധാന്യങ്ങളും പഴങ്ങളും തിന്നു നശിപ്പിക്കുന്നു എന്നതായിരുന്നു കുറ്റം. കുരുവികള്‍ മാത്രമല്ല, എലികള്‍, ഈച്ചകള്‍, കൊതുകുകള്‍ എന്നിവയും തുടച്ചു നീക്കപ്പെടേണ്ട കീടങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ‘മഹത്തായ കുതിച്ചു ചാട്ട’ത്തിന്റെ കാലത്ത് ശുചിത്വ യജ്ഞത്തിന്റെ ഭാഗമായാണ് ‘ചതുര്‍കീട യജ്ഞം’അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യപ്പെടേണ്ട നാലു കീടങ്ങളിലൊന്നായിരുന്നു കുരുവികള്‍ (പ്രത്യേകിച്ച് യുറേഷ്യന്‍ മരക്കുരുവികള്). മനുഷ്യാധ്വാനത്തിലൂടെ സംഭരിച്ച ധാന്യവിളകള്‍ തിന്നു തീര്‍ക്കുന്നതുകൊണ്ടാണ് ചെയര്മാന് മാവോ കുരുവികളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തത്.
കുരുവിഹത്യയുടെ മാര്‍ഗ്ഗങ്ങള്‍
പാത്രങ്ങള്‍ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുക, ചുവന്ന കൊടികള്‍ വീശുക, നോക്കുകുത്തികളെ ഉപയോഗിച്ച് ഭയപ്പെടുത്തുക, വെടിവെച്ചിടുക എന്നിവയായിരുന്നു പ്രധാന ഉന്മൂലന തന്ത്രങ്ങള്‍. പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചുണ്ടാക്കുന്ന ശബ്ദം കാരണം എങ്ങും പറന്നിറങ്ങാന്‍ സാധിക്കാതെ കുരുവികള്‍ ക്ഷീണിച്ച് ആകാശത്ത് നിന്ന് വീണ് ചാവും. ഈ കൂട്ടക്കൊലപാതങ്ങള്‍ മാസങ്ങളോളം നീണ്ടു. മാവോയുടെ ആജ്ഞ ശിരസാവഹിക്കാന്‍ പെക്കിങ്ങില്‍ മാത്രം പുറത്തിറങ്ങിയ ജനതയുടെ എണ്ണം മുപ്പത് ലക്ഷമെങ്കിലും വരും!
പ്രത്യാഘാതം: മഹാദുരന്തം
1960 ഏപ്രിലില്‍ പ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ ഡോ. സോസിന് ചെങ്ങിന്റെ സമ്മര്‍ദ്ദത്താല്‍ കുരുവി നിര്മ്മാര്ജ്ജനമഹായജ്ഞം ചൈനീസ് അധികൃതര്‍ അവസാനിപ്പിച്ചു. മാവോ, കുരുവികളെ മാറ്റി മൂട്ടകളെ ചതുര്കീടജ്ഞത്തിന്റെ ഭാഗമാക്കാന്‍ ഉത്തരവിട്ടു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ചൈനയിലെമ്പാടും ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും ആരംഭിച്ചു കഴിഞ്ഞു. കുരുവികള്‍ ധാന്യങ്ങള്‍ മാത്രമല്ല ആഹാരമാക്കുന്നത് എന്നും വിളകളുടെ സ്വാഭാവിക പരാദങ്ങളെയും പ്രാണികളെയും (പ്രത്യേകിച്ച് വെട്ടുകിളികള്‍) അവ നശിപ്പിക്കുമെന്നും ചൈനീസ് ഭരണകൂടത്തെ വിശ്വസിപ്പിക്കാന്‍ ഡോ. ചെങ്ങിന് വളരെ പണിപ്പെടേണ്ടി വന്നു. കുരുവികളില്ലാതായപ്പോള് വെട്ടുകിളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അവ കൂട്ടമായി ധാന്യച്ചെടികളെ ആക്രമിച്ചു. കൂടാതെ വ്യാവസായീകരണത്തിന് വേണ്ടി നടത്തിയ വനനശീകരണം, പുതിയ കൃഷിരീതികളുടെ പരാജയം, 1960ലെ വരള്ച്ചപ്പോലുള്ള പ്രകൃതിദുരന്തങ്ങള്‍ എന്നിവ ചൈനയില്‍ കൊടിയ ഭക്ഷ്യക്ഷാമത്തിന് വഴിവച്ചു. ചൈനീസ് വന്‍ക്ഷാമം എന്നറിയപ്പെട്ട ഈ മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മരണപ്പെട്ടത് നാലരക്കോടി ആളുകളാണ് എന്ന് ചില കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ കണക്കില്‍ 1.5 കോടി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
യാങ്ങ് യിഷിങ്ങ് എന്ന ചൈനീസ് പത്രപ്രവര്ത്തകന് തന്റെ’ഠീായ േെീില’എന്ന പുസ്തകത്തില്‍ ചൈനീസ് വന്‍ക്ഷാമം വിവരിക്കുന്നതിങ്ങനെയാണ്. ”’മനുഷ്യന് മനുഷ്യനെ തിന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ആയിരക്കണക്കിനായിരുന്നു. മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിച്ചു, മക്കള്‍ മാതാപിതാക്കളേയും’. കൈയ്യില്‍ കിട്ടിയതെന്തും അവര്‍ ഭക്ഷണമാക്കി. പുല്ല്, ഈര്‍ച്ചപ്പൊടി, തുകല്‍, ജന്തുക്കളുടെ കാഷ്ഠങ്ങളില്‍ ദഹിക്കാതെ ബാക്കിയായ വിത്തുകള്‍, മണ്ണ്, മരങ്ങളുടെ തോല്, ജീവനുള്ളതും ചത്തതുമായ പട്ടി, പൂച്ച, എലി, പ്രാണികള്‍, അങ്ങനെ കൈയ്യില്‍ കിട്ടുന്നതെന്തും അവര്‍ക്ക് കഴിക്കേണ്ടി വന്നു.
സര്‍ക്കാരിനെ വിമര്‍ശിച്ച ആയിരക്കണക്കിനാള്‍ക്കാര്‍ കൊല്ലപ്പെട്ടു. സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ച ഡോ. സോസിന് ചെങ്ങിനെപ്പോലുള്ളവരെ കഠിനമായി ശിക്ഷിച്ചു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ മഹാക്ഷാമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൈനയില്‍ വിലക്കുണ്ട്. ഏറ്റവും ദയനീയമായ കാര്യം ഈ മരണങ്ങള് പലതും ഒഴിവാക്കാനാവുന്നതായിരുന്നു. പാടങ്ങള്‍ കാലിയായിരുന്നെങ്കിലും ധാന്യപ്പുരകളില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നു. പക്ഷെ സര്‍ക്കാര്‍ അവ വിതരണം ചെയ്തില്ല.
പാമ്പ്, എലി, പട്ടി, വെരുക് തുടങ്ങിയ ജീവികളെ ആഹരിക്കുന്ന വിചിത്രമായ ഭക്ഷ്യരീതികള്‍ ചൈനയില്‍ ചരിത്രപരമായി കണ്ടുവന്നിരുന്നെങ്കിലും കൈയ്യില്‍ കിട്ടിയതെന്തും തിന്നേണ്ട സാഹചര്യം ഉണ്ടായത് ‘മഹത്തായ കുതിച്ച് ചാട്ടത്തെ’തുടര്‍ന്നുണ്ടായ ‘ചൈനീസ് മഹാക്ഷാമം’കാരണമാണ്. ചൈനീസ് ആഹാരരീതിയെക്കുറിച്ച് പറയുന്ന ഒരു തമാശ ഇതാണ്. ‘നാല് കാലുള്ളതെന്തും ചൈനക്കാരനാഹാരമാണ് കസേരയും മേശയുമൊഴിച്ച്, പറക്കുന്നതെന്തും അവര്‍ തിന്നും ഹെലികോപ്ടറും വിമാനങ്ങളുമൊഴിച്ച്, വെള്ളത്തില്‍ നീന്തുന്നതെന്തും അവര്‍ക്ക് ഭക്ഷ്യയോഗ്യമാണ് കപ്പലുകളൊഴിച്ച്’.
വുഹാനിലെ വന്യമൃഗങ്ങളുടെ മാംസം വില്‍പ്പന നടത്തുന്ന ‘വെറ്റ് മാര്‍ക്കറ്റി’ല്‍ നിന്നാണ് കൊറോണ വൈറസ് വ്യാപനം ആദ്യമായി നടന്നത് എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൊറോണയുടെ വേരുകള്‍ ചൈനയിലെ ആ മഹാക്ഷാമം വരെ നീണ്ടു കിടക്കുന്നുണ്ട് എന്നതാണ് പലരും മറയ്ക്കുന്ന വസ്തുത.
സജിത്ത് മിഥില
ഫോണ്‍: 8289955693
പ്രതികരിക്കാൻ ഇവിടെ എഴുതുക: