ന്യൂദല്‍ഹി: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്കാദമിക കലണ്ടറുകളും പരീക്ഷകളും സംബന്ധിച്ച് യു.ജി.സി 2020 ഏപ്രില്‍ 29ന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ബന്ധപ്പെട്ടവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍തൂക്കം നല്‍കിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കണമെന്നും
സര്‍വകലാശാലകള്‍ക്ക് യു.ജി.സി അത് പ്രകാരം നിര്‍ദേശം നല്കി. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമ്പോഴും ഇത് പാലിക്കണം.
നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസംബന്ധിയായതുള്‍പ്പെടെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെല്ലുകള്‍ സര്‍വകലാശാലകള്‍ തുടങ്ങണം. ഇക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കുകയും വേണം.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍, മറ്റ് അക്കാദമിക് കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് കമ്മീഷന് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
011-23236374 ഹെല്‍പ്പ് ലൈന്‍ നമ്പറിലുടെയും [email protected] എന്ന ഇ മെയില്‍ വിലാസത്തിലൂടെയും പരാതികളും പ്രശ്നങ്ങളും അറിയിക്കാവുന്നതാണ്. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഓണ്‍ലൈനായി https://www.ugc.ac.in/grievance/student_reg.aspx എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്താം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് യുജിസി പ്രത്യേക കര്‍മസേനയ്ക്കും രൂപം നല്കി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളും കോളജുകളും ഈ അറിയിപ്പ് അവരുടെ വെബ്സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇമെയിലിലൂടെയും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും അറിയിക്കണമെന്നും യു.ജി.സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: