ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ബെഞ്ചിലെ രൂപീകരണം പുതിയ കാര്യമല്ലെന്നും മുന്‍പും പല കേസുകളില്‍ തീരുമാനമെടുക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വിശദീകരിച്ചു.
ബെഞ്ച് രൂപീകരണവുമായി ബന്ധപ്പെട്ട് 29 പേജുള്ള വിശദമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. നീതി ലഭിക്കുന്നത് ഉറപ്പാക്കാനായി വിശാല ബെഞ്ച് രൂപീകരിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള കേസ് വിചാരണ മുന്‍പ് പരിഗണിച്ചത് 11 അംഗ ബെഞ്ച് ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഭരണ ഘടനയിലെ 142ാം അനുച്ഛേദ പ്രകാരം വിശാല ബഞ്ചിലേക്ക് അനുവദനീയമായ ചോദ്യങ്ങള്‍ നല്‍കാം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: