ന്യൂദൽഹി : കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന വാർത്ത തെറ്റാണെന്ന് കേന്ദ്രസർക്കാർ. അത്തരം യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വ്യാജവാർത്തകൾ അവഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗവും വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ജീവനക്കാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കുമെന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഗ്രേഡ് ഡി ജീവനക്കാർക്കും കരാർ ജീവനക്കാർക്കുമൊഴിച്ച് ശമ്പളം കുറയ്ക്കുമെന്നായിരുന്നു വാർത്ത വന്നത്. ഇത് പൂർണമായും തെറ്റാണെന്നും അത്തരത്തിൽ യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: