ന്യൂദല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിനിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം. ഖത്തറില്‍ നിന്ന് ഞായറാഴ്ച വരേണ്ടിയിരുന്ന വിമാനം റദ്ദാക്കി ചൊവ്വാഴ്ചത്തേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് ഇത്തരം വാര്‍ത്തകളെ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ അനുമതി നിഷേധിച്ചെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അനുമതിക്ക് എതിര്‍പ്പുണ്ടെങ്കില്‍ റദ്ദാക്കിയ സര്‍വ്വീസ് അപ്പോള്‍ തന്നെ വീണ്ടും പുനഃക്രമീകരിക്കാന്‍ സാധിക്കുമോയെന്നും വിദേശ കാര്യ മന്ത്രാലയം ചോദിച്ചു.
സാങ്കേതികപരമായ കാരണങ്ങളാലാണ് ഞായറാഴ്ച വരേണ്ടിയിരുന്ന ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കിയത്. വിമാനത്തിന്റെ പറക്കല്‍ സമയത്തില്‍ ഉള്‍പ്പെടെ വന്ന കാലതാമസമാണ് പുനക്രമീകരിക്കാന്‍ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും കേന്ദ്രം അറിയിച്ചു. തുടര്‍ന്നും എയര്‍ ഇന്ത്യ ഖത്തറില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ചത്തെ സര്‍വീസ് മൂടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: