റിയാദ്: ജോലിസ്ഥലത്ത് വെച്ച് നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ സംസാരിച്ച് നിൽക്കെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ്- ശിഫയിലെ കോഫീ ഷോപ്പിൽ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാർത്തുണ്ടിൽ പുത്തൻവീട്ടിൽ പരീതിന്റെയും ഐഷാ കുഞ്ഞുബീവിയുടെയും മകൻ നജ്മുദ്ദീൻ (46) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് വിവരം.
ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം വഴി റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. പിന്നീട് ഷോപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ റിൻഷാ മോൾ. ഏകമകൾ നിഹാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: