ഓരോ നിമിഷവും കുടുംബത്തിനൊപ്പം ചെലവിട്ട് അതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് പ്രിയ നടി അനുശ്രീ. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കാറുമുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ മറ്റ് താരങ്ങളെപ്പോലെ അനുശ്രീയും കുടുംബത്തോടൊപ്പം വീണുകിട്ടിയ അവധി ആഘോഷിക്കുകയാണ്.
അടുത്തിടെ തന്റെ തലമുടിയില്‍ ചേട്ടന് സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിലും കുറ്റം കണ്ടെത്തി വിമര്‍ശിച്ചവര്‍ക്ക് സമൂഹ മാധ്യമത്തിലൂടെ തന്നെ ചുട്ട മറുപടി നല്കിയിരിക്കുകയായണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടായാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. നിരവധി ആളുകള്‍ ചേട്ടന്റേയും അനിയത്തിയുടേയും സ്നേഹത്തെ പിന്താങ്ങി എത്തിയെങ്കിലും ഇതിനേയും വിമര്‍ശിക്കുകയായിരുന്നു.
ഇതോടെ എഫ്ബിയില്‍ ലൈവില്‍ വന്ന് അനുശ്രീ ഓരോന്നിനും മറുപടി നല്‍കുകയായിരുന്നു. നെഗറ്റീവ് കമന്റിട്ട ഓരോരുത്തര്‍ക്കും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ ചുട്ട മറുപടി നല്‍കിയത്. അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്.
‘നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവോഴ്സ് എന്നാണെന്നല്ലെ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറെന്നും അനുശ്രീ തിരിച്ച് ചോദിച്ചു. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാല്‍ തന്റെ കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നത്. പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറഞ്ഞു.
താന്‍ ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും എട്ട് വര്‍ഷമായി അഭിനയ രംഗത്ത് പിടിച്ച് നില്‍ക്കുന്നത്. ജീവിതത്തില്‍ താന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവര്‍ പറഞ്ഞു. നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്പരുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനെല്ലാം നേരിട്ട് വിളിച്ച് മറുപടി നല്‍കുമായിരുന്നു. അതിന് സാധിക്കാത്തത് കൊണ്ടാണ് ലൈവില്‍ വന്ന് മറുപടി നല്‍കിയതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: