ന്യൂദല്‍ഹി: ഏറെ വിവാദമായ ബോയിസ് ലോക്കര്‍ റൂം കേസില്‍ നിര്‍ണായക വഴിത്തിരിവ്. ബോയിസ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റാഗ്രാം, സ്നാപ് ചാറ്റ് ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തത് ഒരു പെണ്‍കുട്ടി തന്നെയാണെന്നു ദല്‍ഹി പോലീസ് കണ്ടെത്തി. ബോയ്സ് ലോക്ക് റൂം ചാറ്റില്‍ ബലാത്സംഗ ഭീഷണി മുഴക്കുന്ന സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത് സ്നാപ് ചാറ്റില്‍ രണ്ടു പേര് തമ്മില്‍ നടന്ന ചാറ്റായിരുന്നു. ഇത് ഡല്‍ഹിയിലെ ബോയിസ് ലോക്കര്‍ റൂം ഗ്രൂപ്പിലെ ചാറ്റുകള്‍ക്കൊപ്പം പ്രചരിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ബലാത്സംഗ ആഹ്വാനത്തോട് തന്റെ ആണ് സുഹൃത്ത് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയാന്‍ ‘സിദ്ധാര്‍ഥ്’ എന്ന വ്യാജപ്പേരില്‍ ഒരു പെണ്‍കുട്ടി അയച്ചതാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ആണ്‍സുഹൃത്തിന്റെ സ്വഭാവം മനസ്സിലാക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നില്‍. ബോയ്സ് ലോക്കര്‍ റൂമിലേക്ക് എത്താന്‍ പോലീസിന് നിര്‍ണായകമായ ഒന്ന് കൂടിയായിരുന്നു ഈ സ്ക്രീന്‍ ഷോട്ട്.
ദല്‍ഹിയിലെ പ്രശസ്തമായ അഞ്ച് സ്കൂളുകളിലെ പ്സ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ 20 ഓളം പേരാണ് ഗ്രൂപ്പിന് പിന്നില്‍. ഇന്‍സ്റ്റ ഗ്രാമിലും സ്നാപ് ചാറ്റിലുമാണ് ഈ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്വിറ്ററില്‍ ഈ ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. തങ്ങളുടെ പ്രയത്തിലുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവയില്‍ കമന്റുകളുകള്‍ എഴുതുക, ലൈംഗിക വൈകൃതം പ്രകടിപ്പിക്കുക എന്നതാണ് ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്തിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം ‘ബോയിസ് ലോക്കര്‍ റൂം’ എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ പേര്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കാണുകയാണ് ഇവര്‍ ചെയ്തിരുന്നത്. 14 വയസുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇവര്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്നരാക്കി ഷെയര്‍ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ പറ്റി സംസാരിക്കുക, ബലാത്സംഗ ഭീഷണി മുഴക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്.
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായ ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചാറ്റുകള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഗ്രൂപ്പിലെ മറ്റംഗങ്ങളുടെ വിവരങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചു. നോയ്ഡ സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, സംഭവത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് ‘സിദ്ധാര്‍ത്ഥ്’ എന്ന പേരില്‍ മെസ്സേജ് അയച്ചിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ് എന്ന് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തിയത്. തന്നെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്നറിയാന്‍ കൂടിയാണിത് പെണ്‍കുട്ടി വ്യാജപ്പേരില്‍ അയച്ചതെന്നും പോലീസ് പറയുന്നു. എന്നാല്‍, സിദ്ധാര്‍ത്ഥ് എന്ന പേരില്‍ പെണ്‍കുട്ടി അയച്ച കൂട്ടബലാത്സംഗം വിഷയത്തോട് സുഹൃത്തായ ആണ്‍കുട്ടി പ്രതികരിക്കാതെ സംഭാഷണം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് കിട്ടിയ മറ്റൊരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: