കോഴിക്കോട്: മെഡിക്കല്‍ കോജിലെ പൊതു അടുക്കള നിര്‍ത്തലാക്കി. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തതിന് ശേഷം നിരീക്ഷണത്തില്‍ കഴിയുന്ന നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ഇനി ഭക്ഷണം കഴിക്കേണ്ടത് ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നായിരിക്കണമെന്ന് നിര്‍ദ്ദേശം.
മെഡിക്കല്‍ കോളജ് പി.ജി ഹോസ്റ്റല്‍, ദേവഗിരി കോളജിലെ ചാവറ ഹോസ്റ്റല്‍, ടാഗോര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ക്വാറന്റൈനിലുള്ള ജീവനക്കാര്‍ താമസിക്കുന്നത്. ക്വാറന്റെനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ സ്വന്തം ചെലവില്‍ കോഫി ഹൗസില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് തീരുമാനം.
ക്വാറന്റൈന് വീട്ടിലാക്കാമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പതിനാല് ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശത്തിലില്ല. കോവിഡ് പോസിറ്റീവായ രോഗികളെ ചികിത്സിക്കുന്ന ഐസിയുവിലടക്കം ഡ്യൂട്ടിയെടുത്ത ജീവനക്കാരെയാണ് ഹോസ്റ്റലുകളില്‍ പതിനാല് ദിവസത്തെ നിരീക്ഷണത്തിനായി താമസിപ്പിച്ചിരുന്നത്. പതിനാല് ദിവസത്തെ ക്വാറന്റൈന് കാലാവധി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ജീവനക്കാരിയെ പ്രദേശത്തെ ഒരു വിഭാഗം നാട്ടുകാര്‍ ഒറ്റപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.
ഇതിനിടയിലാണ് ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം നേരിട്ട് വീടുകളിലേക്ക് പറഞ്ഞയക്കാന്‍ തീരുമാനിക്കുന്നത്. ഇത് ജീവനക്കാരില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: