ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇര്ഫാന് പഠാനും സുരേഷ് റെയ്നയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനോട് (ബിസിസിഐ) ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയിലാണ് ഇരുവരും ഈ കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ബിസിസിഐ നിയമപ്രകാരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച കളിക്കാര്‍ക്ക് മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിക്കൂ.
വിദേശ ആഭ്യന്തര ലീഗുകളില്‍ ഇന്ത്യന്‍ കളിക്കാരെ പങ്കെടുപ്പിക്കുന്നതിന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തണമെന്ന് ഇര്‍ഫാനും റെയ്നയും ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്ന ഒട്ടേറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഏറെക്കാലമായി ദേശീയ ടീമില്‍ ഇടം കിട്ടാതിരുന്ന ഇര്ഫാന് പഠാന് ജനുവരിയില്‍ വിരമിച്ചു.
കായിക ക്ഷമതയുള്ള കളിക്കാരെ പ്രായം പരിഗണിക്കാതെ തന്നെ രാജ്യത്തിന് കളിക്കാന്‍ അവസരം നല്‍കണം. മുപ്പത് വയസിന് മുകളിലുള്ള എല്ലാവരും ആരോഗ്യവാന്മാരല്ലെന്ന ചിന്ത മാറ്റണ. അവശര വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ ബിസിസിഐ അനുവദിക്കണമെന്ന ഇര്ഫാന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: