ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8.30ന് വസതിയില്‍ വെച്ചാണ് അദേഹത്തിന് നെഞ്ചുവേദന ഉണ്ടായത്. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ അദേഹത്തെ ആശുപത്രയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ദ പരിശോധനയ്ക്ക് വിധേമാക്കിയിട്ടുണ്ടെന്നാണ് എയിംസ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന മറുപടി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുകൂടിയാണ് മന്മോഹന് സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: