ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനമാകുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് നിര്‍ത്തിവച്ചെങ്കിലും ഇനി പുനഃരാരംഭിക്കുമ്പോള്‍ നിയമങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീര്‍. പന്തില്‍ തുപ്പല് പുരട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും അതിനു പകരം കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും സാധ്യതയുണ്ടെന്നല്ലാതെ കൊവിഡിനുശേഷം ക്രിക്കറ്റില്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും വരുമെന്ന് കരുതുന്നില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഒരു പരിധി വരെ ക്രിക്കറ്റില്‍ സാമൂഹിക അകലം പാലിക്കുന്നത് നടപ്പാക്കാമെങ്കിലും അതിനും പരിമിതിയുണ്ട്. ക്രിക്കറ്റിനു പുറമെയുള്ള കായിക മത്സരങ്ങളില്‍ അകലം പാലിക്കുന്നത് എങ്ങനെ നടപ്പിലാക്കുമെന്നും ഗംഭീര്‍ ചോദിച്ചു.
കൊറോണ വൈറസും അതുയര്‍ത്തുന്ന ഭീഷണിയും ഇനിയങ്ങോട്ട് ക്രിക്കറ്റ് താരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമാകുമെന്നും ഈ വൈറസിനെ അംഗീകരിച്ചുകൊണ്ടുതന്നെ മുന്നോട്ടു പോകേണ്ടിവരുമെന്നും അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ചിലപ്പോള്‍ കളിക്കാര്‍ക്ക് വൈറസ് ബാധിച്ചേക്കാം. അതുകൊണ്ട് വൈറസ് ഇനിയങ്ങോട്ട് നിത്യജീവിതത്തിന്റെ ഭാഗമാകാനാണ് സാധ്യതയെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: