മുംബൈ: വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് റെയ്നയും ഇര്ഫാന് പഠാനും. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് ഇരുവരും ഇത്തരമൊരുകാര്യം ആവശ്യപ്പെട്ടത്.
വിദേശ ആഭ്യന്തര ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി ഐ ബിസിസിഐയുമായി ചര്‍ച്ച നടത്തണമെന്നും രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ അവസരം നല്കാന് തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വിദേശ ലീഗുകളിലെ മികച്ച ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചാല്‍ നമുക്ക് തന്നെയത് ഗുണം ചെയ്യും. അന്താരാഷ്ട്ര താരങ്ങളുടെ തിരിച്ചുവരവിനെല്ലാം ഇത്തരം വിദേശ ലീഗുകള്‍ സഹായിക്കുമെന്ന് റെയ്ന അഭിപ്രായപ്പെട്ടു.
ഓരോ രാജ്യത്തെ ക്രിക്കറ്റും ഓരോ തരത്തിലാണ്. മൈക്കില്‍ ഹസി ഓസ്ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ 29-ാം വയസിലാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും ഈ പ്രായത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കില്ല. പ്രായമല്ല കളിക്കാനുള്ള കായിക ക്ഷമതയുണ്ടെങ്കില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവസരം നല്‍കണം. 30 വയസിന് മുകളിലുള്ളവരെല്ലാം ആരോഗ്യവാന്മാരല്ലെന്ന ചിന്ത മാറ്റണം. അവരെ വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ ബിസിസിഐ അനുവദിക്കണമെന്ന് ഇര്ഫാന് പഠാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: