ന്യൂദല്‍ഹി: തബ്ലീഗ് ജമാ അത്ത് നേതാവ് മൗലാന സാദ് കണ്ട്ലാവിയെ പിന്തുണച്ചും വെള്ളപൂശിയും ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ വാര്‍ത്തയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.
സാമൂഹ്യ അകലം പാലിക്കേണ്ടെന്നും കൊറോണ എന്ന രോഗം പള്ളികള്‍ അടച്ചിടുവിക്കാനുള്ള ഗൂഢാലോചന ആണെന്നുമൊക്കെ ആഹ്വാനം ചെയ്തുള്ള മൗലാന സാദിന്റെ ഓഡിയോ വ്യാജമാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ദല്‍ഹി പോലിസ് കണ്ടെത്തി എന്ന തരത്തിലാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. കൂടാതെ ദല്‍ഹി പോലീസും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പൂര്‍ണ്ണമായും റിപ്പോര്‍ട്ടര്‍ മഹേന്ദര്‍ മണ്റാലിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദല്‍ഹി പോലീസ് വ്യക്തമാക്കി.
മൗലാനാ സാദിന്റെ ഓഡിയൊ വ്യാജമെന്ന് പോലിസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് സാദിനെ പിന്തുണക്കുന്നവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. വര്‍ഗ്ഗീയത പരത്താന്‍ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നായിരുന്നു ഇവരുടെ പരിദേവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: