കുമളി: കേരളത്തിലേക്ക് കടക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തിയവര് യഥാര്‍ത്ഥത്തില്‍ പെട്ടുപോയി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാസുമായി കേരള അതിര്‍ത്തിയിലെത്തിയവര്‍ക്ക് അധികൃതര്‍ പ്രവേശനാനുമതി നല്‍കിയില്ല.
ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള അനുമതിയില്ലാത്തതിനാല്‍ ചെക്ക് പോസ്റ്റില്‍ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരും നിസ്സഹായരായി. പുറപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാനാകാതെ ദിവസങ്ങള്‍ യാത്ര ചെയ്തെത്തിയവര്‍ ധര്‍മ്മ സങ്കടത്തിലായി. നൂറ് കണക്കിന് പേര് ഘട്ടം ഘട്ടമായി വന്ന് ചേര്‍ന്നതോടെ എല്ലാവര്ക്കും, വിശ്രമിക്കാനും, ഭക്ഷണത്തിനും സൗകര്യമില്ലാതായി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാകാതെ സ്ത്രീകള്‍ ഉള്‍പ്പെടെ വിഷമിച്ചു.
ഇതിനിടയില്‍ യാതൊരു രേഖകളും കൈവശമില്ലാതെയും ചിലര്‍ അതിര്‍ത്തിയിലെത്തി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാനാകാതെ താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ വിഷമിച്ചു. ഒടുവില്‍ അടിയന്തിരമായി യാത്രാനുമതി നല്കി അതിര്‍ത്തിയിലെത്തിയവരെ കടത്തിവിട്ടില്ലെങ്കില്‍ താമസ സകര്യമൊരുക്കാന് പ്രയാസമാകുമെന്ന് അധികൃതര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ മുകളില്‍ നിന്ന് യാത്രാനുമതി കിട്ടി. കളക്ടര്‍ ഇടപെട്ട് സ്പോട്ട് പാസ് നല്കുവാന് അനുവാദം നല്‍കുകയായിരുന്നു. ഇത്തരത്തിലെത്തുന്നവരെ സംബന്ധിച്ചുള്ള വിവരം പഞ്ചായത്തിനും കൈമാറി. കേരള സര്‍ക്കാര്‍ നിരന്തരം നിലപാടുകളില്‍ മലക്കം മറിയുന്നതാണ് സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കാന്‍ കാരണമാകുന്നത്. കടത്തി വിടില്ലെന്ന് പറയുമ്പോഴും തമിഴ്നാട്ടില്‍ നിന്ന് യാതൊരു പാസും ഇല്ലാതെ ആളുകളെത്തുകയാണ്. യഥാര്‍ത്ഥ പാസുമായി വരുന്നവരും ഇതോടെ കുഴപ്പത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: