വാന്‍കൂര്‍:നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന് മുന്‍കൈടുത്താണ് ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഹെല്‍പ്പ് ലൈന്‍.ലോകകേരളസഭാംഗവുമായ കുര്യന് പ്രക്കാനമാണ് നോര്‍ക്ക ഹെല്‍പ്പ് ലൈന്റെ കാനഡയിലെ മുഖ്യസംഘാടകന്‍.
വിപുലമായ ദീര്‍ഘകാല വീക്ഷണത്തോടെയാണ് നോര്‍ക്ക കാനഡയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ തുടങ്ങുന്നത് എന്ന് കേരള വ്യവസായ മന്ത്രി ഇ. പി ജയരാജന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്കിയ സന്ദേശത്തില്‍ പ്രസ്താവിച്ചു .
കുര്യന് പ്രക്കാനത്തിന്റെ നേത്രത്വത്തില്‍ നോര്‍ക്ക കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയകരമയി തീരുമെന്ന് തനിക്കു ഉറപ്പുണ്ടെന്ന് നോര്‍ക്ക ഡയറക്ടര്‍ ഡോ. അനുരുദ്ധന് പറഞ്ഞു.
ലോകകേരളസഭാഗവും ഫോക്കാന നേതാവുമായ പോള്‍ കരുകപള്ളി സാങ്കേതികമായ സഹായവും പ്രോത്സാഹനവും നല്‍കിയാണ് ഈ ഹെല്പ് ലൈന്‍ യാഥാര്‍ത്ഥമാകുവാന്‍ സഹായിച്ചത്. നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള കാനഡയിലെ വിവിധ പ്രോവിന്സില് താമസിക്കുന്ന മലയാളികള്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 438- 238 -0900 -ല്‍ ബന്ധപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: