തിരുവനന്തപുരം: പാസില്ലാതെ ആരും ഇങ്ങോട്ട് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതാത് സംസ്ഥാനങ്ങളെ അറിയിച്ചു കൊണ്ട് അവരുടെ പാസും സംസ്ഥാനത്തിന്റെ പാസുമായേ അതിര്‍ത്തികളിലേക്ക് വരാവൂ. രോഗ വ്യാപനം തടയുന്നതിനു വേണ്ടിയാണിത്.
മഹാരാഷ്ട്രയിലെ ധാരാവി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്നതിനാല്‍ അവിടത്തെ പാസ് എടുക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന് പാസ് എടുത്തിട്ട് വന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞു. എല്ലാപേരെയും സംസ്ഥാനത്തേക്ക് ഒരുമിച്ച് കൊണ്ടുവരാന്‍ സാധിക്കില്ല. പാസില്ലാതെ വന്നവര്‍ തിരികെ പോവുക തന്നെ വേണം. ഇത് സംബന്ധിച്ച് വാര്‍ത്ത കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ മൃദുത്വം പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: