തൃശൂര്‍: ലോക്ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണക്കാര്‍ക്കായി സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളില്‍ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കും. പീസ് വാലി, ആസ്റ്റര്‍ വോളന്റിയേഴ്സും സംയുക്തമായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ നല്‍കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകള്‍ സംഘിപ്പിക്കുന്നത്. ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്, കെയര്‍ ഫെസിലിറേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്.
തൃശൂര്‍ ഇന്റര്‍ ഏജന്‍സിക്ക് കീഴിലുള്ള പീപ്പിള്‍സ് ഫൗണ്ടേഷനാണ് ജില്ലയില്‍ പ്രദേശിക സംഘാടനം നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കോവിഡ് പരിശോധന നടത്തുന്നത്. മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ ലഭ്യമാക്കും. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് സഞ്ചരിക്കുന്ന ആശുപത്രി ഫ്ളാഗ് ഓഫ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണര്‍ ആര് ആദിത്യ സന്നിഹിതനായി. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന് മാനേജര്‍ ലത്തീഫ് കാസിം, പീസ് വാലി പ്രൊജക്റ്റ് മാനേജര്‍ സാബിത് ഉമര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി നൗഷാബ നാസ്, പീപ്പിള്‍സ് ഫൗണ്ടേഷന് ഭാരവാഹികളായ മുനീര്‍ വരന്തരപ്പിള്ളി, കെ എ സദറുദ്ധീന്‍, ഇ എ റഷീദ്മാസ്റ്റര്, എം സുലൈമാന്‍, അനസ് നദ്വി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: