കണ്ണൂര്‍: തിരികെ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരായ പ്രവാസിക ള്‍ പുറത്തിറങ്ങിയാല്‍ റെഡ് കാണിച്ച് പോലീസ് പിടികൂടും. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയാണ് ഇതു സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരും പോലിസിന്റെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയാല്‍ പിടിയിലാകും.
12 ന് പ്രവാസികള്‍ കണ്ണൂരില്‍ വിമാനമിറങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലിസ് മേധാവിയുടെ പുതിയ തീരുമാനം. ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി. ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു.അതാത് പോലീസ് സ്റ്റേഷന് പരിധിയില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്റൈന് കാലാവധി എന്നിവ പൂരിപ്പിച്ച് നിരീക്ഷണത്തിലുള്ള ആളുകളുടെ വീടിന് സമീപമുള്ള വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പോലിസ് കൈമാറും.
നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്നാല്‍ ഇവര്‍ ഉടന്‍ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്ത് നിന്നോ വന്നവരില്‍ നിന്ന് കോവിഡ് 19ന്റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഒരു പ്രദേശത്ത് ഒരു വ്യക്തി നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അയാള്‍ സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി കറങ്ങി നടക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കുന്നതിനാണ് മൊബൈല്‍ നമ്പര്അടക്കമുള്ള ചുവപ്പ് കാര്‍ഡ് തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: