കെ.വി.ഹരിദാസ്
കോട്ടയം: കൊറോണക്കാലത്ത് മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന പത്രപ്രവര്‍ത്തക യൂണിയനെയും സിപിഎമ്മിന്റെ കുഴലൂത്തുകാരായ മാധ്യമ പ്രവര്‍ത്തകരെയും അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അജണ്ട സെറ്റ് ചെയ്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കോവിഡ് കാലത്ത് തീര്‍ത്തും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും ഒറീസയും വലിയ സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിരമിച്ച മാധ്യമ പ്രവര്‍ത്തകരുടെ ഏക ആശ്വാസമായ പെന്‍ഷന്‍ വിതരണം പോലും ചെയ്തില്ല.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ വാചാലരാവുകയും കോവിഡ് സമയത്ത് മുഖം മിനുക്കുന്നതിനായി സായാഹ്ന വാര്‍ത്താ സമ്മേളനം കലാപരിപാടി ആക്കുകയും ചെയ്ത കേരളത്തില്‍ ഇതുവരെ മാധ്യമ സമൂഹത്തിന് തുണയാകുന്ന ഒരു പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ല. തമിഴ്‌നാട്, ഒഡീഷ, അസം, ത്രീപുര, ഹരിയാന ഉള്‍പ്പടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇന്‍ഷുറന്‍സ് അടക്കമുളള സഹായ പദ്ധതികളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രഖ്യാപിച്ചത്.
അസം സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് നല്‍കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ഏപ്രില്‍ ആദ്യ വാരം തന്നെ അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് 3000 രൂപയുടെ അടിയന്തിര സഹായം അനുവദിച്ചു. കൂടാതെ കോവിഡ് ബാധിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചികിത്സയും ഭക്ഷണവും. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടേണ്ടി വന്നാല്‍ 5 ലക്ഷം രൂപയുടെ കുടുംബ സഹായം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക് 15 ലക്ഷം രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്.
കോവിഡിനെതിരായ മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകരെ യഥാര്‍ഥ ഹീറോമാരെന്ന ആമുഖത്തോടെയാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിന്റെ സഹായ പദ്ധതി ട്വീറ്റ് ചെയ്തത്. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ത്രിപുര സര്‍ക്കാര്‍ ജേണലിസ്റ്റകള്‍ക്കായി പ്രത്യേക പദ്ധതി വൈകാതെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി കോവിഡ് പരിശോധയ്‌ക്കുളള നടത്തുന്നുണ്ട്.
കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പത്തുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് ഹരിയാന പ്രഖ്യാപിച്ചത്. തെലങ്കാന സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കായി കാഷ് ലെസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജേണലിസ്റ്റുകള്‍ക്കായി അഞ്ചു ലക്ഷം രൂപ വരെ സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. രോഗത്തിനും ആശ്രിതസഹായവും നല്‍കുന്ന പദ്ധതിയില്‍ കെ.എം ബഷീറിന്റെ കുടുംബത്തിനും സഹായം ലഭിച്ചിരുന്നു.രാജ്യത്ത് ആദ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്ന മാധ്യമ സംരക്ഷണ നിയമം പാസാക്കിയത് മഹാരാഷ്‌ട്രയിലെ ദേവേന്ദ്ര ഫഡ് നാവിസ് സര്‍ക്കാരായിരുന്നു. ഇതേ മാതൃകയില്‍ കേരളത്തിലും നിയമ നിര്‍മാണം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അത് തള്ളിക്കളഞ്ഞു. എന്നാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ പിണറായി വിജയന്റെ പാദസേവകരും, പിആര്‍ വര്‍ക്കുചെയ്യുന്നവരോ ആയി തരം താഴുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: