വാഷിങ്ടന്‍: വൈറ്റ് ഹൗസിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. അവസാനമായി രോഗം സ്ഥിരീകരിച്ചത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്സനല്‍ അസിസ്റ്റന്റിന്. ഇതോടെ വൈറ്റ് ഹൗസ് ജീവനക്കാരില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി.
ഇവാന്‍കയുടെ പഴ്സനല്‍ അസിസ്റ്റന്റിന് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നതായാണ് സൂചന. ഒരു ജാഗ്രതയുടെ ഭാഗമായി പരിശോധിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്നറും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവാണ്.
യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലര്‍ക്ക് കൊവിഡ് പോസിറ്റീവായതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവാന്‍കയുടെ പിഎയ്ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: