തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ന മലയാളികളുടെ കാര്യത്തില്‍ ആശയക്കുഴപ്പം. റെഡ്സോണില്‍ നിന്നും വന്ന 5696 പേരെ ഇനിയും സര്‍ക്കാരിന് കണ്ടെത്തനായില്ല. 86,679 പേരാണ് പാസിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 37,801 പേര് റെഡ്സോണില്പെട്ടവര്.
45,814 പേര്‍ക്ക് ഇതുവരെ പാസ് അനുവദിച്ചു. 16,385 പേര് സംസ്ഥാനത്ത് എത്തി. ഇതില്‍ 8912 പേര്റെഡ്സോണില് ഉള്‍പ്പെട്ടവര്‍. വന്നവരില്‍ 3216 പേരെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതിര്‍ത്തിയില്‍ മൂന്ന് പരിശോധന കഴിഞ്ഞാണ് ഇവരെ കടത്തി വിടുന്നത്. വീട്ടില്‍ ക്വാറന്റൈന് ആകണമെന്ന സമ്മപത്രത്തോടെ. ഇതോടൊപ്പം ഇവര്‍ ഏത് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ളവരാണോ അവിടത്തെ ആശാവര്‍ക്കര്‍മാര്‍ക്കും ആരോഗ്യ വിഭാഗത്തിനും വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും അയ്യായിരത്തോളം പേരെ കണ്ടെത്താനായില്ല. സര്‍ക്കാര്‍ സംവിധാനത്തിന്റെ അലംഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോട്ടയത്ത് ക്വാറന്റൈനിലുള്ള പതിനൊന്നു പേരെ നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചു. എന്നാല്‍ അവര്‍ എവിടെയാണെന്ന് ഇപ്പോള്‍ അറിയില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: