കളമശേരി: പൊതു ഇടങ്ങളില്‍ ആരോഗ്യ സുരക്ഷയില്ലാതെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് വ്യാപകമാകുന്നു. കൊറോണ ഭീതി പടരുന്ന സാഹചര്യത്തിലും പൊതു നിരത്തുകളില്‍ ആഹാര സാധനങ്ങള്‍ തുറന്ന് വച്ചാണ് വില്‍ക്കുന്നത്. വിശുദ്ധ റംസാന് മാസമെത്തിയതും ലോക്ഡൗണില്‍ ഇളവു വരുത്തിയതും കച്ചവടക്കാര്‍ക്ക് തുണയായി.
കട്ലറ്റുകള്, സമോസ, ബജ്ജികള്‍, എണ്ണപ്പലഹാരങ്ങള്‍ തുടങ്ങിയവയാണ് വില്‍ക്കുന്നത്. ചിലവില്പ്പന സംവിധാനങ്ങള്‍ തീരെ വൃത്തിഹീനമായ സാഹചര്യത്തിലുമാണ്. ശുചിത്വം ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് ഉണ്ടാക്കുന്നത്. യാതൊരുവിധ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വില്‍പ്പന.
ഭക്ഷ്യ പദാര്‍ഥങ്ങള്‍ പൊതുസ്ഥലത്ത് വില്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലന്നും ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി നടപടി സ്വീകരിക്കാമെന്നും ഭക്ഷ്യ സുരക്ഷാവിഭാഗം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: