കോഴിക്കോട്: സ്വകാര്യ ബസ് ഉടമകള്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് പ്രൈവറ്റ് ബസ് ആന്റ് ഹെവിവെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പ്രജീഷ് പെരുമണ്ണ, ജില്ല ജനറല്‍ സെക്രട്ടറി രവി എരഞ്ഞിക്കല്‍ എന്നിവര്‍ ആരോപിച്ചു. ആഴ്ചകളായി ജോലിയും കൂലിയും ഇല്ലാതെ കുടുംബം പോറ്റാന്‍ കഴിയാതെ പട്ടിണിയിലായിരിക്കുകയാണ് ബസ് തൊഴിലാളികള്‍.
താല്‍ക്കാലിക തൊഴിലാളികള്‍ എന്ന പേരില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ നഷ്ടങ്ങളുടെ കണക്ക് നിരത്തി ബസ് മുതലാളിമാര്‍ ഇവരെ ചൂഷണം ചെയ്യുകയാണ്. ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഭൂരിഭാഗം തൊഴിലാളികളും.
ക്ഷേമനിധിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് ഭാഗികമായെങ്കിലും വേതനം നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ല. സാധാരണ ഏപ്രില്‍ മാസത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാറുള്ള ബോണസ് പ്രതീക്ഷിച്ച തൊഴിലാളിക്ക് നിരാശയായിരുന്നു ഫലം. മാര്‍ച്ച് മാസം തുടങ്ങിയ ലോക്ഡൗണിന്റെ പേരില്‍ ബാക്കിയുള്ള 11 മാസം ജോലി ചെയ്ത തൊഴിലാളികളെ മുതലാളിമാര്‍ വഞ്ചിക്കുകയായിരുന്നു. ക്ഷേമനിധി അംഗത്വം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതും ഇല്ലാതായി.
ഈ സാഹചര്യം പരിഗണിച്ച് ബസ് തൊഴിലാളികള്‍ക്ക് മാസത്തില്‍ ചുരുങ്ങിയത് പകുതി വേതനമെങ്കിലും ലഭിക്കാനാവശ്യമായ നടപടികള്‍ ഉടമകളെ കൊണ്ട് സ്വീകരിപ്പിക്കാന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: