മുളിയാര്‍: കോവിഡ് 19 ഭാഗമായി സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ കിറ്റില്‍ തിരിമറി നടന്നതായും സാധനങ്ങള്‍ കുറവുള്ളതായും വ്യാപക പരാതി. മുളിയാര്‍ പഞ്ചായത്തിലെ വിവിധ റേഷന്‍ കടകളില്‍ നിന്നാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നത്.
കോവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ വളരെ വിഷമത്തിലാണ് കഴിയുന്നത് ഈ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ നീല (എപിഎല്‍) കാര്‍ഡുടമകളായ ഉപഭോക്താക്കള്‍ക് കിറ്റ് വിതരണം ചെയ്യുമെന്നറിയിച്ചതിനാല് രാവിലെ 9 മണി മുതല്‍ റേഷന്‍ കടകളില്‍ നീണ്ട നിരയുണ്ടായെങ്കിലും ഉച്ചയ്ക്ക് ഒരു മണിവരെ വിതരണം ആരംഭിച്ചിട്ടില്ല. വിവരം ആരാഞ്ഞപ്പോള്‍ കിറ്റെത്തിയില്ലെന്നുള്ള വിവരമാണ് അധികൃതര്‍ നല്‍കിയതെന്ന് കാര്‍ഡ് ഉടമകള്‍ പറയുന്നു.
മുളിയാറില്‍ ഡിവൈഎഫ്ഐ കമ്മറ്റിയെയാണ് കിറ്റ് പാക്ക് ചെയ്യാന്‍ ചുമതലപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. അവരാകട്ടെ ആവശ്യമായ ഭക്ഷ്യ സുരക്ഷാ മുന്‍ കരുതലുകളോ, മേല്‍നോട്ടത്തിന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോ ഇല്ലാതെയും മാസ്ക് ധരിക്കാതെയുമാണ് കിറ്റ് തയ്യാറാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സാധനങ്ങളുടെ കുറവും, തിരിമറിയും, കൃത്യ സമയത്ത് വിതരണം ചെയ്യാത്തതും സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: