ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലേ ക്രിക്കറ്റ് സാധ്യമാകൂ. എന്നാല്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കുമ്പോഴുണ്ടാകുന്ന വൈകാരിമായ നിമിഷങ്ങള്‍ നഷ്ടമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അടച്ചിട്ട സ്‌റ്റേഡിയത്തിലായാലും തീവ്രതയോടെ തന്നെ കളി നടക്കും. കളിക്കാര്‍ മികച്ച പ്രകടനം തന്നെ കാഴ്ച വയ്‌ക്കും.
പക്ഷെ കളിക്കാരുമായി ബന്ധപ്പെട്ടുന്ന കാണികളുടെ വികാരവും സ്‌റ്റേഡിയത്തില്‍ എല്ലാവരും കടന്നുപോകുന്ന കളിയുടെ പിരിമുറുക്കവുംമൊക്കെ പുന സൃഷ്ടിക്കാന്‍ വളരെ പ്രയാസമാണെന്ന് കോഹ്‌ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.
കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകത്തെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണ്.
കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഈ വര്‍ഷത്തെ ടി 20 ലോകകപ്പും കാണികളെ ഒഴിവാക്കി നടത്തിയേക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.
ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളൊക്കെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് അനുകൂലമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ ഇതിനെ എതിര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: