കാഞ്ഞങ്ങാട്: പൊതുഗതാഗത്തില്‍ ഉള്‍പ്പെടുന്ന ഓട്ടോറിക്ഷകളെ അതാത് പ്രദേശങ്ങളില്‍ ഓടാന്‍ അനുവദിക്കണമെന്ന് കാസര്‍കോട് ജില്ല ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞിരാമന് കാട്ടുകുളങ്ങര ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ മൂലം ജീവിതം വഴിമുട്ടി ആത്മഹത്യക്ക് മുമ്പിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളെ ഭരണ കൂടം കണ്ടില്ലെന്ന് നടിക്കരുത്.
മറ്റ് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിക്കുന്ന ഭരണകര്‍ത്താക്കള്‍ നിത്യേനയുള്ള ചിലവുകള്‍ക്ക് പോലും കഷ്ടപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹത്തെ സൗകര്യപൂര്‍വ്വം മറക്കുകയാണ്. ഒറ്റനമ്പര്‍, ഇരട്ട നമ്പര്‍ വണ്ടികളെ നിശ്ചിത ദിവസങ്ങളില്‍ ഓടുവാനോ അതുമല്ലെങ്കില്‍ പെര്‍മിറ്റ് നമ്പര്‍ ഇത്ര മുതല്‍ ഇത്ര ഇവരെ നിശ്ചയിച്ച് അതാത് പ്രദേശങ്ങളില്‍ ഓട്ടം നടത്തുന്നതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്നും അനുവദിച്ച തുക തന്നെ ഓണ്‍ലൈന്‍/അക്ഷയ കേന്ദ്രം അപേക്ഷ കൊടുക്കാന്‍ പറ്റാത്തത് കൊണ്ടു ഭൂരിപക്ഷം തൊഴിലാളികള്‍ക്കും കിട്ടിട്ടില്ല. അതുകൊണ്ടു വലിയ പ്രതിസന്ധിയാണ് ഈ സമൂഹം അനുഭവിക്കുന്നത്. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ജോലി ചെയ്യാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് കുഞ്ഞിരാമന് കാട്ടുകുളങ്ങര ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: