മുംബൈ: പതിനഞ്ച് ദിവസത്തിനുള്ളില്‍ മൂന്നാമതും ജിയോയിലേയ്ക്ക് വന്‍ നിക്ഷേപവുമായി ആഗോള കമ്പനികള്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിത്തുന്ന ഇക്വിറ്റി സ്ഥാപനമായ വിസ്റ്റയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ 2.3% ഓഹരി വാങ്ങിയത്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കിനും ഫേസ്ബുക്കിനും പിന്നാലെയാണ് വിസ്റ്റയുടെ ഈ നീക്കം.
മാര്‍ക്ക് സുക്കര്‍ബര്‍ഗ് 43573.62 കോടി രൂപ നല്കി 9.99 ശതമാനം ഓഹരികള്‍ വാങ്ങിയതിനു പിന്നാലെയാണ് മെയ് അഞ്ചിന് ജിയോ പ്ലാറ്റ്ഫോമിലെക്ക് 5,655.75 കോടി രൂപയുടെ നിക്ഷേപം നടത്തി 1.15 ശതമാനം ഓഹരി വാങ്ങിയത്. ഇന്ന് വിസ്റ്റ 11,3657 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്ഫോമിലെയ്ക്ക് വന്നുചേര്‍ന്നത് 60,956.37 കോടിരൂപയുടെ നിക്ഷേപമാണ്. അതേസമയം നിക്ഷേപം നടത്തിയ മൂന്നു കമ്പനികളും ടെലികോമുമായി ബന്ധമില്ലാത്തവയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സില്‍വര്‍ ലേയ്ക്കും വിസ്റ്റയും ടെക് കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്.
ഇതോടെ ജിയോ പ്ലാറ്റ്ഫോം കണ്സ്യൂമര്ടെക്നോളജി കമ്പനിയായി മാറുകയാണ്. നിലവിലുണ്ടായ നിക്ഷേപത്തോടെ ജിയോയ്ക്ക് ഓഹരി വിപണിയില്‍ 80% നേട്ടാമാണുണ്ടായത്. ഇന്ത്യയിലുടനീളമുള്ള 130 കോടിയുള്ള ജനങ്ങളിലേയ്ക്ക് ജിയോ സേവനങ്ങള്‍ എത്തിക്കുകയും അതുവഴി ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും കര്ഷകര്ക്കമുള്പ്പെടുന്ന ജനതയ്ക്കായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് സ്ഥാപക, ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. വിസ്റ്റയുടെ തീരമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഫേസ്ബുക്കിന്റെ ജിയോ നിക്ഷേപം; മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ വലിയ കോടീശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: