ന്യൂദല്‍ഹി: റംസാന് മാസത്തിലെ 17ാം ദിനമായ മേയ് 11ന് കശ്മീരില്‍ അടക്കം ചാവേറാക്രമണത്തിന് പാക്കിസ്ഥാന് ഭീകരസംഘടന ജയ്ഷെ ഇ മുഹമ്മദ് പദ്ധതി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതി തയാറാക്കുന്നത് ജയ്ഷെ തലവനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ ഇളയ സഹോദരന് മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തിലെ പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളിലൂടെ 28 ഭീകരരെ വകവരുത്തിയതോടെയാണ് ജയ്ഷെ മുഹമ്മദിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത്.
എന്നാല്‍, വീണ്ടും ആക്രമണത്തിന് പദ്ധതി തയാറാക്കാന്‍ ജയ്ഷെയുടെ ഭീകരരോട് അഫ്ഗര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു വീണ്ടും ഐഎസ്ഐ നേതൃത്വുമായി ബന്ധപ്പെട്ടാണ ജയ്ഷെ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഭീകരരുടെ ഗൂഢാലോചന അതീവഗുരുതരമാണെന്നും ആക്രമണത്തിന് സഹായമൊരുക്കാന്‍ പാക് ചാര സംഘടന ഐഎസ്ഐ മുന്നിട്ടിറങ്ങിയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഇസ്ലാം മതവിശ്വാസ പ്രകാരം റംസാന് മാസത്തിലെ പുണ്യമേറിയ ദിനമാണ് പതിനേഴാമത്തെ ദിനം. ആ ദിനത്തിലാണ് ബദര്‍ യുദ്ധം നടന്നത്. രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീരിലടക്കം കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേയ് 11ലെ ആക്രമണത്തിനു മുന്നോടിയാണ് അടുത്തിടെ ഹന്ദ്വാരയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ വീരമൃത്യു വരിച്ചതുമെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് ശക്തമായ തെരച്ചലിനും തിരിച്ചടിക്കും സൈന്യം തയാറായതും കൊടുംഭീകരന് റിയാസ് നായികൂ അടക്കം ഭീകരരെ വധിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: