ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യം സംബന്ധിച്ച് മരണം സംബന്ധിച്ചും അങ്ങേയറ്റം വ്യാജവും വികലവുമായ പോസ്റ്റുമായി മാധ്യമപ്രവര്‍ത്തക. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഇന്ത്യ ഒബ്സേര്‍വര്‍ എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ബ്യൂറോ ചീഫ് വിജയ ലക്ഷ്മി നാടാരാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് അവര്‍ ഡീലീറ്റ് ചെയ്തു. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം ശക്തമാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞയുന്നത് ഇങ്ങനെ- മാസങ്ങള്‍ക്ക് മുന്‍പ് ലിപ്പോമ സര്‍ജറിക്ക് വിധേയനായ മോട്ടാ ഷാ (അമിത് ഷാ)യ്ക്ക് ക്യാന്‍സര്‍ പടര്‍ന്നു കഴിഞ്ഞു. ഒക്റ്റോബര്‍ വരെ അസുഖാവസ്ഥ തുടരും. അതിനു ശേഷം തീരുമാനം ആകുമെന്ന് ഞാന്‍ കരുതുന്നു. ചില മരണങ്ങള് പെട്ടന്ന് നടക്കേണ്ടതാണ്, മനുഷ്യത്വപരമായ താത്പര്യം വച്ച് അത് ആഘോഷിക്കേണ്ടതുമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരമൊരു കാര്യം വിജയലക്ഷ്മി പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവര്‍ക്കെതിരേ പ്രതിഷേധം വ്യാപകമായി. ഇതേത്തുടര്‍ന്ന് ഈ പോസ്റ്റ് ഇവര്‍ ഡിലീറ്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യക്ഷ അനുകൂലിയാണ് വിജയലക്ഷ്മി. ആപ് നേതാള്ക്കൊപ്പം പല ചടങ്ങുകളിലും പങ്കെടുന്ന ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പും പല വിവാദമായ പോസ്റ്റുകളും ഇവര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് ദല്‍ഹിയുടെ പൂര്‍ണ അധികാരം ലഭിച്ചാല്‍ ഇപ്പോഴുള്ള മാധ്യമപ്രവര്‍ത്തകരില്‍ പകുതി പേരേയും ജയിലിലാക്കണം. രാജ്യതാത്പര്യത്തിന് അനുസരിച്ച് മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരേയാണ് വിജയലക്ഷ്മി ലക്ഷ്യമിടുന്നത്. അര്‍ണാബ് ഗോസ്വാമി, അമിഷ് ദേവ്ഗണ്, സുധീര്‍ ചൗധരി അടക്കം ദേശീയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളില്‍ ചിലര്‍ ജയിലില്‍ കിടക്കുന്ന ചിത്രം ഇവര്‍ മോര്‍ഫ് ചെയ്തു പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: