കൊച്ചി: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് മന്ത്രിക്കു മേല്‍ ബാര്‍ ഉടമകളുടെ കടുത്ത സമ്മര്‍ദം. എത്രയും വേഗം മദ്യശാലകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അഭിപ്രായം. സിപിഎം നിലപാടും ഇതു തന്നെ.
എന്ത് നിബന്ധനയോടെയാണെങ്കിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ബാര്‍ ഉടമകളുടെ ആവശ്യം. കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പില്‍ ബാറുടമകളില്‍ നിന്ന് സിപിഎം ഫണ്ട് പിരിച്ചത് എക്സൈസ് വകുപ്പിനെ ഉപയോഗിച്ചായിരുന്നു. വന്‍ തുക ഫണ്ടിലേക്ക് നല്‍കിയിട്ടും ബാറുടമകളുടെ ആവശ്യത്തിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നതിലുള്ള പ്രതിഷേധം ബാറുടമകള്‍ എക്സൈസ് മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉന്നയിച്ചതായി അറിയുന്നു.
തല്കാലം മദ്യവില്‍പ്പനശാല തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ മദ്യവില്‍പ്പനശാലകള്‍ ഈയാഴ്ച തന്നെ തുറക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. വില്‍പ്പനശാലകള്‍ അണുവിമുക്തമാക്കുകയും തുറന്നാല്‍ എത്താന്‍ പറ്റുന്ന ജീവനക്കാരുടെ കണക്കെടുക്കുകയും ചെയ്തതോടെ മദ്യവില്‍പ്പനശാലകള്‍ ഉടന്‍ തുറക്കുമെന്നാണ് എല്ലാവരും കരുതിയത്. മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്രം ഇളവുനല്‍കിയതോടെ മിക്ക സംസ്ഥാനങ്ങളും മദ്യവില്‍പ്പനശാലകള്‍ തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: