തിരുവനന്തപുരം: ഇന്ത്യ ഗവണ്മെന്റ് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ ഇന്ത്യന്‍ സൈന്യം വധിച്ചതില്‍ രാജ്യവിരുദ്ധവും പ്രകോപനപരവുമായ പോസ്റ്റുമായി മലയാളി. കോഴിക്കോട് സ്വദേശിയായ നജി മെഹര്‍ദാദ് എന്ന യുവാവാണ് ഫ്രീ തിങ്കേഴ്സ് എന്ന ഗ്രൂപ്പില്‍ നായികൂവിന്റെ വധവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനു താഴെ രാജ്യവിരുദ്ധ പ്രതികരണവുമായി രംഗത്തെത്തിയത്. റിയാസ് നായികൂവിനെ വധിച്ചതിന് കശ്മീരി പിള്ളാര് 24 മണിക്കൂര്‍ കൊണ്ട് പകരംവീട്ടും ഇന്‍ശാ അല്ലാഹ് എന്നായിരുന്നു നജിയുടെ കമന്റ്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ഡീലീറ്റ് ചെയ്ത് പേജ് താത്കാലികമായി റദ്ദാക്കിയിരുന്നു നജി.
എന്നാല്‍, നജിയുടെ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇയാള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം ശക്തമാണ്. കോഴിക്കോട്ടെ ഇര്‍ഷാദിയ കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ബിരുദം നേടിയ നജി അലിഗഡ് യൂണിവേഴ്സ്റ്റിലുടെ മലപ്പുറം സെന്ററില്‍ പഠിച്ചതായും തന്റെ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാകുന്നെന്ന് എന്‍ഐഎ അടുത്തിടെ കണ്ടെത്തിയരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റിലായ അലന്റേയും താഹയുടേയും വിഷയത്തില്‍ കൂടുതലായി നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ജിഹാദികളുടെ രഹസ്യപ്രവര്‍ത്തനം ശക്തമാണെന്നു തെളിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം രഹസ്യഗ്രൂപ്പുകളില്‍ ഇവരുടെ സാന്നിധ്യം സജീവമാണ്. അത്തരത്തിലൊരു ജിഹാദി പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാജ്യത്തെ സൈനികരെ കശ്മീരിലെ തീവ്രവാദികള്‍ വധിച്ച് നായികൂവിനെ കൊന്നതിന്റെ പകരംവീട്ടുമെന്ന് നജി എന്ന ജിഹാദിയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: