മുംബൈ: കൊറോണ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന അതേ വാര്‍ഡില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളും കെട്ടിപ്പൊതിഞ്ഞ നിലയില്‍. മുംബൈ സയണ്‍ എല്‍ടിഎംജി ആശുപത്രിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ബിജെപി എംഎല്‍എ നിതേഷ് എന്‍. റാണയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് മിലിന്ത് ദിയോറയും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
വാര്‍ഡുകളിലെ പല കട്ടിലുകളിലും രോഗികളുണ്ട്. ചിലര്‍ ഉറങ്ങുന്നു. ചിലര്‍ വെറുതേ കിടക്കുന്നു. അവര്‍ കിടക്കുന്നതിനു സമീപമുള്ള കട്ടിലുകളില്‍ കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു കെട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളും കാണാം. ആറിലേറെ മൃതദേഹങ്ങള്‍ ഇങ്ങനെ രോഗികളുടെ വാര്‍ഡില്‍ ഇട്ടിട്ടുണ്ട്.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സേവനത്തിന് ആശുപത്രിയില്‍ എത്തിയ ഒരാള്‍ പകര്‍ത്തി തനിക്ക് അയച്ചു നല്‍കിയതാണ് വീഡിയോയെന്ന് റാണെ കുറിപ്പില്‍ പറയുന്നു. ‘മൃതദേഹങ്ങള്‍ക്കടുത്ത് രോഗികളുറങ്ങുന്നു, ഇത് കടന്നകൈയായിപ്പോയി’, റാണെ വീഡിയോക്കൊപ്പമിട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ ആശുപത്രിയുടെ നടത്തിപ്പുകാരായ ബൃഹന്‍ മുംബൈ കോര്‍പ്പറേഷനും അയച്ചു നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരല്ലാത്തവരും ഐസൊലേഷന്‍ വാര്‍ഡില്‍ കറങ്ങി നടക്കുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: