കോഴിക്കോട്: സിമന്റിന് വിലകൂട്ടുന്നതും നിയന്ത്രിക്കുന്നതും സിമന്റ് കമ്പനികളാണെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന് (കെസിഡിഎ). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് അടക്കം ഭീമമായ രീതിയില്‍ ഡിസ്കൗണ്ടുകള്‍ എടുത്തുകളയുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സിമന്റ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെസിഡിഎ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടാണ് കമ്പനികള്‍ സിമന്റ് വിലയില്‍ കുറവ് വരുത്തുന്നത്. എന്നാല്‍ ഡീലര്‍ക്ക് നല്കുന്ന വിലയില്‍ കമ്പനികള്‍ കുറവ് വരുത്തിയിട്ടില്ല. ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് കമ്പനികള്‍ ഇത് പരിഹരിക്കുന്നത്. ലോക്ഡൗണിന് മുന്‍പ് സിമന്റിന് ബ്രാന്‍ഡുകളുടെ നിലവാരമനുസരിച്ചു 395 മുതല്‍ 425 വരെയായിരുന്നു ബില്ലിങ് വില. പല കമ്പനികളും 50 രൂപ വരെ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ച് മാര്‍ക്കറ്റിലെ വില്പന വില കുറച്ചിരുന്നു.
എന്നാല്‍ സിമന്റ് വില്‍പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയപ്പോള് സിമന്റ് കമ്പനികള്‍ മുന്‍പ് പ്രഖ്യാപിച്ച ഡിസ്കൗണ്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ഡീലര്‍ക്കുള്ള വില്പന വിലയില്‍ 10 രൂപ വര്‍ദ്ധനവും കമ്പനികള്‍ വരുത്തുകയുണ്ടായി. ഫലത്തില്‍ ഇപ്പോള്‍ മുന്‍നിര കമ്പനികളുടെ സിമന്റ് ഡീലര്‍മാര്‍ക്കു ലഭിക്കുന്നത് തന്നെ ഏകദേശം 435 രൂപയ്ക്കാണ്.
ഡീലര്‍ക്കും, ചില്ലറ വ്യാപാരികള്‍ക്കും ഇതിന്റെ മുകളില്‍ വരുന്ന ലോഡിങ്, അണ്‍ലോഡിങ്, പ്രളയ സെസ്, ചെറിയ ലാഭം, ജിഎസ്ടി എല്ലാം ചേര്‍ത്തു വില പിന്നെയും വര്‍ദ്ധിക്കുന്നത്. ഈ വിലവര്‍ധനവിന് ഡീലറോ, ചെറുകിട വ്യാപാരികളോ ഉത്തരവാദികളല്ലെന്നും, പൂര്‍ണ്ണമായും സിമന്റ് കമ്പനികളാണ് ഉത്തരവാദികളെന്നും ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ തലത്തില്‍ സിമന്റ് കമ്പനികളുമായി ചര്‍ച്ച നടത്തി സിമന്റ് ഡീലര്‍ക്കു വില്‍ക്കുന്ന വിലയില്‍ കുറവ് വരുത്തിയെങ്കില്‍ മാത്രമേ ലോക്ഡൗണിന് മുന്‍പുള്ള വില നിലവാരത്തിലേക്ക് സിമന്റ് വില പുനഃസ്ഥാപിക്കാന്‍ സാധിക്കുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സക്കീര്‍ ഹുസൈന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: