റോം: കൊറോണ വൈറസിനെ നശിപ്പിക്കുന്ന വാക്സിന് കണ്ടെത്തിയെന്ന് ഇറ്റലിയില്‍ നിന്ന് അവകാശവാദം. റോം കേന്ദ്രമായുള്ള ‘ടാക്കിസ് ബയോടെക് ‘ എന്ന കമ്പനിയിലെ ഗവേഷകരാണ് ശരീരത്തില്‍ നിന്നും കൊറോണ വൈറസിനെതിരായ ആന്റിബോഡികളെ വേര്‍തിരിച്ച് വാക്സിന് തയാറാക്കി എന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ചെറുക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ഘട്ടമായി മനുഷ്യ ശരീരത്തില്‍ മരുന്നു കുത്തിവച്ച് പരീക്ഷണങ്ങള്‍ നടത്തുവാനുള്ള തയാറെടുപ്പിലാണെന്ന് ടാക്കിസ് ചീഫ് എക്സിക്യൂട്ടീവ് ലൂയിഗി ഔറിസിച്ചിയോ പറഞ്ഞു.
എന്നാല്‍ ഇറ്റാലിയന്‍ ഹെല്‍ത്ത് സെക്രട്ടറി ഈ അവകാശവാദങ്ങള്‍ നിഷേധിക്കുന്നുണ്ട്. കൊറോണ വൈറസിനെതിരെ വാക്സിന് ഫളപ്രദമോ എന്നു കണ്ടെത്താന്‍ ഇനിയുമേറെ മുമ്പോട്ടു പോകണമെന്ന് അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: