തിരുവനന്തപുരം: കൊറോണ കാലഘട്ടത്തില്‍ കേരളത്തിലെ വാണിജ്യ, വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം നേടുന്നതിന് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ എല്ലാം ശ്രമവും നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
വിവിധ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അമരക്കാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംവദിക്കുകയായിരുന്നു മുരളീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി എന്നിവരും പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു.
വ്യവസായ പ്രമുഖര്‍ ഉന്നയിച്ച ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിവിധ കേന്ദമന്ത്രിമാരുടെയും മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ചില പരിമിതികളുണ്ട്.
കേന്ദ്രത്തിന് ചെയ്യാവുന്ന കാര്യങ്ങള്‍ ഏറെയുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ അതാത് മന്ത്രാലയങ്ങളുടെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരമുണ്ടാക്കും. വ്യവസായ പ്രമുഖരും സര്‍ക്കാരും തമ്മിലുള്ള വ്യക്തമായ പരസ്പരധാരണയും സഹകരണവും മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ അനിവാര്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. രവി പിള്ള (റാവിസ് ഗ്രൂപ്പ്), ഡോ.ബി. ഗോവിന്ദന്‍ (ചെയര്‍മാന്‍ ഭീമ ഗ്രൂപ്പ്,), എം.പി. അഹമ്മദ് (ചെയര്‍മാന്‍, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), തുടങ്ങി നിരവധിപേര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: