മനുഷ്യന്‍ ജീവിതത്തിന്റെ മുഖ്യലക്ഷ്യം എന്തെന്നറിയുന്നതിന് സ്വതവേ അസമര്‍ത്ഥനാണ്. അതുകൊണ്ടണ്ടുതന്നെ ഇതര ജീവികളുടേതിന് സമാനമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കാലം കഴിക്കുന്നു. ലോകത്തില്‍ ഭൂരിപക്ഷവും ഈ വിധമാണ് ജീവിക്കുന്നത്. എന്നാല്‍ ഭാരതത്തിലെ പ്രാചീനമായ സനാതന ധര്‍മ്മസംസ്‌കാരം മാനവിക മൂല്യ ആചരണങ്ങളെ നിത്യജീവിതത്തില്‍ ഉറപ്പ് വരുത്തുന്നതിനൊപ്പം ദൈവീക മൂല്യങ്ങളെ അഥവാ ആധ്യാത്മിക മൂല്യാചരണങ്ങളെയും പരിപോഷിപ്പിക്കുന്നു. തദ്വാരാ ഭാരതീയ സംസ്‌കൃതിയില്‍ ജനിച്ചു വളരുന്ന ഓരോ മനുഷ്യനും തന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ചും അത് നേടാനുള്ള മാര്‍ഗത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ളവനാകുന്നു. എന്നാല്‍ വിവിധങ്ങളായ ബാഹ്യശക്തികളുടെ കടന്നുകയറ്റം ഈ സംസ്‌കാരത്തെ ദുര്‍ബ്ബലപ്പെടുത്തുകയും നമ്മെ ആശങ്കയിലാഴ്‌ത്തുകയും ചെയ്തു.
ഇത്തരം കാലഘട്ടങ്ങളിലാണ് സംസ്‌കൃതിയുടെയും, ധര്‍മ്മത്തിന്റെയും ആധ്യാത്മികതയുടെയും പുനഃസ്ഥാപനത്തിനായി മഹാഗുരുക്കന്മാര്‍ അവതരിക്കുന്നത്.
ഇങ്ങനെ 1951 കാലത്ത് ഏറെക്കുറെ ദുര്‍ബ്ബലമായ ഭാരതീയസമൂഹത്തിലേക്കാണ് സ്വാമി ചിന്മയാനന്ദഗുരുദേവന്‍ രംഗപ്രവേശം ചെയ്യുന്നത്. 1916 മെയ് 8 ന് എറണാകുളത്ത് ജനനം. ഹിമാലയഗിരികളില്‍ നിന്ന് കഠിന സാധനകളിലൂടെയും തീവ്രപരിശ്രമത്തിലൂടെയും സ്വാത്മസാക്ഷാത്കാരം നേടിയ അദ്ദേഹം ആ അമൂല്യമായ ആര്‍ഷ വിജ്ഞാനത്തെ ആത്മവിശ്വാസം നഷ്ടമായിക്കൊണ്ടണ്ടിരിക്കുന്ന ജനസമൂഹത്തിന് നല്‍ കാന്‍ ആഗ്രഹിച്ചു.
ഗുരുക്കന്‍മാരായ തപോവനസ്വാമികളുടെയും, ശിവാനന്ദ സ്വാമികളുടെയും അനുഗ്രഹാശിസ്സുകളോടെ ഭാരതത്തിന്റെ സമതലങ്ങളില്‍ ആധ്യാത്മികജ്ഞാനത്തിന്റെ ഗംഗാപ്രവാഹമായി മാറി.
അക്കാലം വരെയും ആധ്യാത്മിക ജ്ഞാനസമ്പാദനം സാമാന്യ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നുവെന്ന ദുരവസ്ഥ ചിന്മയാനന്ദഗുരു നിശ്ശേഷം നീക്കി. എല്ലാ മനുഷ്യരും ജ്ഞാനസമ്പാദനത്തിനും, മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നതിനും അര്‍ഹരാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഉപനിഷദ് ഗീതാപാഠങ്ങളെ സമാജത്തിലേവര്‍ക്കും ഒരുപോലെ നല്‍കി. ആത്മജ്ഞാനം നേടാനും അഭ്യസിക്കുവാനും ജാതിമത വര്‍ണവര്‍ഗ്ഗലിംഗഭേദങ്ങള്‍ തടസമല്ലെന്ന് പ്രായോഗികതലത്തില്‍ സ്വാമിജി സമൂഹത്തെ ബോധിപ്പിച്ചു. തൊഴിലാളികള്‍ മുതല്‍ വ്യാപാരവ്യവസായികള്‍ വരെ, ആബാലവൃദ്ധം സനാതന ധര്‍മ്മശാസ്ത്രവാണികള്‍ ശ്രവിച്ചു.
സാധാരണ സംന്യാസിമാരില്‍ നിന്നും വ്യത്യസ്തമായി അങ്ങേയറ്റം ക്രിയാത്മകതയോടെ, തീവ്രതയോടെ ദേശസ്‌നേഹം സ്വകര്‍മ്മപാതയില്‍ അദ്ദേഹം പ്രകാശിപ്പിച്ചു. പൂര്‍വ്വാശ്രമത്തില്‍ സ്വാതന്ത്ര്യസമരച്ചൂടില്‍ ദേശസേവനം നടത്തി അജ്ഞാതവാസത്തിലും കാരാഗൃഹവാസത്തിലും പലവിധ യാതനകള്‍ അനുഭവിച്ചു.
ജീര്‍ണ്ണതയിലേക്ക് നീങ്ങിയിരുന്ന സമാജോദ്ധരണത്തിന്നായി അദ്ദേഹം രാജ്യത്തില്‍ പലയിടത്തുമായി ഹിന്ദു മിഷനറിമാരെ വാര്‍ത്തെടുക്കുന്ന വേദാന്ത ഗുരുകുലങ്ങള്‍ സ്ഥാപിച്ചു. അവിടെ ക്രമബദ്ധമായി, ചിട്ടയോടെ ഹൈന്ദവ ധര്‍മ ഗ്രന്ഥങ്ങള്‍ സൗജന്യമായി പഠിച്ചഭ്യസിക്കുന്നതിന് യുവതീ യുവാക്കള്‍ക്ക് അവസരം നല്‍കി. ചെറുപ്രായങ്ങളില്‍ത്തന്നെ കുട്ടികള്‍ക്ക് ജീവിതമൂല്യ സ്വീകരണത്തിനായി നിരവധി പഠന പദ്ധതിയായ ബാല വിഹാര്‍ ചിന്മയ മിഷനിലൂടെ ആവിഷ്‌കരിച്ചു നല്‍കി. യുവജനങ്ങളില്‍ നല്ല സംസ്‌കാരമുണ്ടണ്ടാക്കുന്നതിനായി ചിന്മയ യുവകേന്ദ്ര സ്ഥാപിച്ചു.അദ്വീതിയനായ ഗീതാചാര്യനായി വളര്‍ന്ന് ഭഗവദ്ഗീതയെ അദ്ദേഹം ജനകീയമാക്കി.
ബ്രഹ്മചാരി മുകുന്ദ ചൈതന്യ
(ചിന്മയ മിഷന്‍ ഒറ്റപ്പാലം, ചിന്മയ യുവകേന്ദ്ര സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ബ്രഹ്മചാരി മുകുന്ദചൈതന്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: