കൊച്ചി: പതിനായിരത്തിലധികം പേര്‍ക്ക് നൃത്ത ഗുരുവായിരുന്ന, തിരുവാതിര മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന മാലതി ടീച്ചര്‍ എറണാകുളം കുമ്പളം ഹൈസ്കൂളില്‍ ടീച്ചര്‍ അധ്യാപികയായിരുന്നു. 1993 ല്‍ പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ടീച്ചര്‍ ഇത്രയേറെ അറിയപ്പെട്ടു തുടങ്ങിയത്. ഗവ. ഗേള്‍സ് സ്കൂളില്‍ പഠിപ്പിക്കുന്ന കാലം, സ്ഥിരമായി ആ വിദ്യാലയത്തിന് തിരുവാതിര കളിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനം കിട്ടിത്തുടങ്ങി. അതോടെ ടീച്ചര്‍ ശ്രദ്ധിക്കപ്പെട്ടു. റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്കൂള്‍ ഓഫ് തിരുവാതിര എന്ന സ്ഥാപനം തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരക്കോടുതിരക്കായിരുന്നു.
കലാവേദിയില്‍ ചരിത്രം ചരിച്ച ടീച്ചര്‍, 64 വര്‍ഷം മുമ്പ്, 1956 ല്‍, ബോള്‍ഗാട്ടി പാലസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുമ്പില്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. 2012ല്‍ ലിംകാ വേള്‍ഡ് റെക്കോഡ് ലഭിച്ച ടീച്ചര്‍ ആവര്‍ഷം 3026 പേരെ നിരത്തി നടത്തിയ തിരുവാതിരക്ക് ശേഷം 2017ല്‍ 6552 പേരെ സജ്ജരാക്കി തിരുവാതിര കളി നടത്തി ഗിന്നസ് റെക്കോഡ് നേടി. ‘പിന്നല്‍ത്തിരുവാതിര’ പ്രചരിപ്പിച്ച ടീച്ചര്‍ തിരുവാതിര കളി പുരുഷന്മാരെ പഠിപ്പിച്ച് അവരുടെ പിന്നല് തിരുവാതിരയും അരങ്ങിലെത്തിച്ചു.
പ്രായം കലാഭിനിവേശത്തിന് ടീച്ചര്‍ക്ക് തടസമായില്ല. അഞ്ചാറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ ടീച്ചര്‍ കഥകളി പഠിച്ച് അരങ്ങേറി. തൃപ്പൂണിത്തുറ കൃഷ്ണ ദാസില്‍നിന്ന് ഇടയ്ക്ക പഠിച്ചു. ടീച്ചര്‍ സപ്തതിയും കഴിഞ്ഞാണ് പുതിയ പുതിയ കലകള്‍ വശമാക്കിയത്. കീബോര്‍ഡ്, ചെണ്ട എന്നിവയും അഭ്യസിച്ച് അരങ്ങേറി.
സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ്, സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ്, നാടന്‍ കലാ അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ടീച്ചര്‍ ‘മഹേഷിന്റെ പ്രതികാരം’, ‘ഒപ്പം’, ‘ജോമോന്റെ പ്രതികാരം’ തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടീച്ചറെപ്പറ്റി ഒരു ഡോകുമെന്ററി ഇറങ്ങിയിട്ടുണ്ട്.
എണ്‍പത്തി നാലാം വയസിലും ടീച്ചര്‍ ഊര്‍ജസ്വലയായിരുന്നു. ഏതാനും മാസം മുമ്പ് ടീച്ചര്‍ക്ക് സര്‍ജറിക്ക് നടത്തി, വീണ്ടും സജിവമായിരുന്നു. രോഗിയാണെന്ന് ആരും അറിയരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: