മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ അയവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഉദ്യോഗസ്ഥരിലേക്കും രോഗം വ്യാപിക്കുകയാണ്. മുംബൈയില്‍ മാത്രം 250 പോലീസുകാര്‍ക്ക് കോവിഡ് പുതിയതായി സ്ഥിരീകരിച്ചു. ഇതില്‍ 27 പേര് ഒരു സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. കമ്മിഷണര്‍ പരംബീര്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ നഗരത്തില്‍ സര് ജെജെ മാര്‍ഗ് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധമുള്ള ജീവനക്കാരെയെല്ലാം നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇത് കൂടാതെ ധാരാവി, വാഡല, വക്കോല എന്നീ പോലീസ് സ്റ്റേഷനുകളിലേയും നിരവധി പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ച പോലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 531 ആയി. ഇതില്‍ 480 പേരും കോണ്‍സ്റ്റബിള്‍മാരാണ്. 51 പേര് പോലീസ് ഉദ്യോഗസ്ഥരാണ്. അതേസമയം അഞ്ച് പോലീസുകാര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: