ന്യൂദല്‍ഹി: ആരോഗ്യസേതു ആപ്പില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നമോ ഡാറ്റാ ചോര്‍ച്ചയോ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആപ്പില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാര്‍.
കൊറോണ രോഗികളെ പിന്തുടരാനും രോഗവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനുമുള്ളതാണ് ആപ്പ്. ഒരാളുടെയും വ്യക്തിപരമായ വിവരങ്ങള്‍ അപകടത്തിലല്ല. ആപ്പ് നിരന്തരം നിരീക്ഷിച്ച് വിലയിരുത്തി തുടര്‍ച്ചയായി നവീകരിക്കുന്നുണ്ട്. ഒരാളുടെയും സ്വകാര്യവിവരങ്ങള്‍ ചോരുകയോ സുരക്ഷാ വീഴ്ചയുണ്ടാവുകയോ ചെയ്തിട്ടില്ല. വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്, അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: