ന്യൂദല്‍ഹി: ലോക്ഡൗണ്‍ മൂലം സ്വന്തം നാടുകളില്‍ മടങ്ങിയെത്താന്‍ കഴിയാതിരുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ കൂട്ടത്തോടെ നാടുകളിലെത്തിച്ച് റെയില്‍വേ. ഇന്നലെ ഉച്ചവരെ കുടിയേറ്റത്തൊഴിലാളികള്‍ക്കായി റെയില്‍വേ ഓടിച്ചത് 115 ശ്രമിക് എക്‌സ്പ്രസുകള്‍. ഇതുവഴി നാട്ടിലെത്തിച്ചത് ഒരു ലക്ഷത്തിലേറെ പേരെ.
വരും ദിവസങ്ങളില്‍ 20 ട്രെയിനുകള്‍ കൂടി ഓടിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ബെംഗളൂരു, സൂററ്റ്, സബര്‍മതി, ജലന്ധര്‍, കോട്ട, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ ട്രെയിനുകളും. ഒരു ട്രെയിനി
ല്‍ സാമൂഹ്യ അകലം പാലിച്ച് ശരാശരി ആയിരം പേരെ മാത്രമേ കയറ്റാന്‍ കഴിയൂ. യാത്രാച്ചെലവിന്റെ 85 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് വഹിച്ചത്. 15 ശതമാനം സംസ്ഥാനങ്ങളും. റെയില്‍വേ ഏല്‍പ്പിച്ച ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് നല്‍കി കേരളം പണം വാങ്ങി. സംസ്ഥാനം നല്‍കണ്ടേ 15 ശതമാനം തുകയാണ് ഇങ്ങനെ അവരില്‍ നിന്ന് ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: