ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹകരണം തേടി പോര്‍ച്ചുഗല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് ഈ ആവശ്യമുന്നയിച്ചത്.
മഹാമാരിക്കാലത്ത് പരസ്പര സഹായത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ട്വിറ്ററില്‍ കുറിച്ചു. മരുന്ന്, പരിശോധന ഉപകരണങ്ങളുടെ വിതരണം മരുന്ന് ഗവേഷണം ഇവയില്‍ സഹകരിക്കും. കൊറോണ പ്രതിരോധത്തിലെ മികവിന് അന്റോണിയോ മോദിയെ അഭിനന്ദിച്ചു. ചര്‍ച്ച പ്രയോജനകരമായിരുന്നു. വളരെയധികം ജനസംഖ്യയുള്ള ഇന്ത്യ, വൈറസ് വ്യാപനത്തെ പ്രതിരോധിച്ച രീതിയെ അഭിനന്ദിച്ചു, അന്റോണിയോ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ-സാമ്പത്തിക മേഖലയെ നിയന്ത്രിക്കാന്‍ ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളും ചര്‍ച്ചയില്‍ വിഷയമായി. പോര്‍ച്ചുഗലിലുള്ള ഇന്ത്യക്കാരുടെ വിസ കാലാവധി നീട്ടി നല്‍കിയതില്‍ മോദി അന്റോണിയോയെ നന്ദി അറിയിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് ഇന്ത്യ നല്കുന്ന സൗകര്യങ്ങള്‍ക്ക് അന്റോണിയോയും മോദിക്ക് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: