തിരുവനന്തപുരം : കോവിഡ് കാലഘട്ടത്തില്‍ കേരളത്തിലെ വാണിജ്യവ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം നേടുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ എല്ലാം ശ്രമവും നടത്തുമെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ സംസ്ഥാനത്തെ വ്യവസായ പ്രമുഖര്‍ക്ക് ഉറപ്പ് നല്‍കി. വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അമരക്കാരുമായി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫെറെന്‍സില്‍ സംവദിക്കുകയായിരുന്നു മുരളീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി ശിവന്‍ കുട്ടി എന്നിവരും പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിച്ച സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
വ്യവസായ പ്രമുഖര്‍ ഉന്നയിച്ച ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിവിധ കേന്ദ മന്ത്രിമാരുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിദേശകാര്യ സഹമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ചില പരിമിതികള്‍ ഉണ്ട്, അദ്ദേഹം പറഞ്ഞു. അതേയവസരത്തില്‍ കേന്ദ്രത്തിന് ചെയ്യാവുന്ന കാര്യങ്ങള്‍ ഏറെയുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ അതാത് മന്ത്രാലയങ്ങളുടെ അടിയന്തര ശ്രദ്ധയില്‍ കൊണ്ട് വരികയും പരിഹാരം തേടുകയും ചെയ്യും. വ്യവസായ പ്രമുഖരും സര്‍ക്കാരും തമ്മിലുള്ള വ്യക്തമായ പരസ്പര ധാരണയും സഹകരണവും മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്ഘടനയെ കര കയറ്റാന്‍ അനിവാര്യമാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വ്യവസായമേഖലയെ പ്രതിനിധീകരിച്ച്ഡോ: രവി പിള്ള (raviz Group), ഡോ.ബി.ഗോവിന്ദന്‍ ( ചെയര്‍മാന്‍ ഭീമാ ഗ്രൂപ്പ്, All Kerala Gold & Silver Merchant Association, State President)), .എം.പി.അഹമ്മദ് (ചെയര്‍മാന്‍, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), കല്യാണരാമന്‍ (കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍), ടി.എസ്.അശോക് (ചെയര്‍മാന്‍ & മാനേജിംഗ് ഡയരക്ടര്‍, ആര്‍ടെക് ഗ്രൂപ്പ്), ഡോ.ഇ.എം.നജീബ് (എക്‌സീക്യൂട്ടീവ് ഡയരക്ടര്‍, KIMS), എം.എസ്.ഫൈസല്‍ ഖാന്‍ (പ്രൊ.ചാന്‍സിലര്‍, Noorul Islam Deemed University- Managing Director NIMS Medicity), ഡോ.എ.വി.അനൂപ് (മാനേജിംഗ് ഡയറക്ടര്‍, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ശ്രീ.ജോസഫ് ജേക്കബ് (ഡയരക്ടര്‍, POABS Group of Companies Plantations & Manufacturing of Construction Aggregates), ശ്രീ.സുനില്‍(ചെയര്‍മാന്‍ & മാനേജിംഗ് ഡയരക്ടര്‍, Asset Homes).ജി.ചന്ദ്രബാബു (ചെയര്‍മാന്‍ ശ്രീധന്യ കണ്‍സ്ട്രഷന്‍ കമ്പനി), ഡോ.ഇ.എം.നജീബ് (എക്‌സീക്യൂട്ടീവ് ഡയരക്ടര്‍, KIMS), എം.എസ്.ഫൈസല്‍ ഖാന്‍ (പ്രൊ.ചാന്‍സിലര്‍, Noorul Islam Deemed University- Managing Director NIMS Medicity), പത്മശ്രീ.മാര്‍ത്താണ്ഡപിള്ള (ചെയര്‍മാന്‍ & മാനേജിംഗ് ഡയരക്ടര്‍, അനന്തപുരി ഹോസ്പിറ്റല്‍സ്), പത്മശ്രീ.ഡോ.ഹരിന്ദ്രന്‍ നായര്‍ (ചെയര്‍മാന്‍, പങ്കജ് കസ്തൂരി- ആയൂര്‍വേദിക് ഹെര്‍ബല്‍ ലിമിറ്റഡ്), റെജീഷ് (Logistic Company ,Bangalore), ഡോ.പി.കെ.ഭൂപേഷ് പിള്ള (ചെയര്‍മാന്‍, Federation of Indian Cashew Industry)- (Former Chairman Cashew Export Promotion Council of India), .അലക്സ് നൈനാൻ (President Seafood Exporters Association of India), കെ.കെ.പിള്ള (Cochin Special Economic zone President ), കൃഷ്ണന്‍ തമ്പി (Reserch quities Share broker), ജിയോജിത് ജോർജ്ജ് (Share Broker ), .കാശി വിശ്വനാഥ് (Travel Operators Association Kerala), ഡോ: രമേശ് (Metropolis Lab, Ernakulam), ഡോ: പ്രദീപ് ജ്യോതി (Managing ഡയറക്ടർ vasudevavilasam), അനിൽ വർമ്മ (Varma Homes) ഉണ്ണികൃഷ്ണൻ നായർ (Royal Builders), രാജീവ് കുമാർ (Chartered accountant), കാർത്തികേയൻ (president – kerala merchants chamber of commerce), ജോസഫ് ജേക്കബ് (Poabes),തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: