കാസര്‍കോട്: കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ജില്ലയിലേക്കെത്തുന്നവര്‍ക്ക് കേരള സര്‍ക്കാറുകളുടെ പാസ് നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ബാബു അറിയിച്ചു. പാസുകളുമില്ലാതെ ഒരാളേയും ജില്ലയിലേക്ക് കടത്തി വിടില്ലെന്ന്.
കേരള സര്‍ക്കാറിന്റെ പാസിന് covid19jagratha.nic.in എന്ന വെബ് പോര്‍ട്ടിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടിക്കൊണ്ട് പോവുന്നതിന് തലപ്പാടി അതിര്‍ത്തിയിലേക്ക് വരുന്ന ജില്ലയിലെ താമസക്കാരായവരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റീന് നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്നവരെ സര്‍ക്കാറിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ 14 ദിവസം ക്വോറന്റൈന്‍ ചെയ്യും.
രോഗമില്ലെന്നുറപ്പാക്കിയ ശേഷം മാത്രമേ അവരെ വീട്ടില്‍ പോവാന്‍ അനുവദിക്കൂ. സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഇവിടെ എത്തിപ്പെടുന്നവരില്‍ സാമ്പത്തിക ശേഷിയുളളവര്‍ സ്വന്തം നിലയ്ക്ക് ചെലവുകള്‍ വഹിക്കണം. ഇതിന് സാധിക്കാത്തവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ നല്‍കും. ഇത്തരം കേന്ദ്രങ്ങളില്‍ താല്കാലികമായി ലൈറ്റ്, ഫാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നൊരുക്കും.
ഭക്ഷണത്തിന് ഓരോരുത്തര്‍ക്കും പ്രതിദിനം ചെലവഴിക്കാവുന്ന തുക വിനിയോഗിക്കും. ബാക്കി തുക സഹായിക്കാന്‍ തയ്യാറുള്ളവരില്‍ നിന്ന് കണ്ടെത്തും. ഈ നിരീക്ഷണ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തും. ഹോം ക്വാറന്റയിനിലുള്ളവര്‍ വീടുകളില്‍ തന്നെ തുടരുന്നുവെന്ന് പോലീസ് ഉറപ്പ് വരുത്തും. വാര്‍ഡ് ജാഗ്രതാ സമിതികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: