തിരുവനന്തപുരം: ആവേശത്തോടെ സാമൂഹിക സന്നദ്ധ സേനയില്‍ ചേര്‍ന്ന സഖാക്കള്‍ക്ക് മടുത്തു. സര്‍ക്കാര്‍ സംവിധാനത്തില്‍ പാര്‍ട്ടി വളര്‍ത്തല്‍ ഉദ്ദേശിച്ച് ‘ഡിഫി’ ക്കാരെ കുത്തിനിറച്ച സന്നദ്ധസേന ചാപിള്ള എന്നു കൊറോണക്കാലം തെളിയിച്ചു. സന്നദ്ധപ്രവര്‍ത്തകരെ കിട്ടാത്തതിനാല്‍ തിരുവനന്തപുരത്ത് കോര്‍പ്പറേഷന്റെ അടുക്കളകള്‍ അടച്ചു. കണ്ണൂരില്‍ റേഷന്‍ കടകളില്‍ സഹായിക്കാന്‍ അധ്യാപകരെ നിയമിച്ചതും സന്നദ്ധ പ്രവര്‍ത്തനത്തിന് ആളെ കിട്ടാതിരുന്നതിനാല്‍
സേവന രംഗത്ത മികച്ച പാരമ്പര്യമുള്ള സേവാഭാരതി ഉള്‍പ്പെടെയുള്ള യുവജനസംഘടനകളെ അടുപ്പിക്കാതെ സാമൂഹിക സന്നദ്ധ സേനയുടെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ രംഗത്തിറങ്ങിയിരുന്നു.കോവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന അടിയന്തരാവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനും നിയോഗിക്കുന്നതിന് പൊതുഭരണവകുപ്പ് ഉത്തരവും ഇറക്കി. സേനയില്‍ രണ്ടു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു. ഇടതുപാര്ട്ടിക്കാരെ മാത്രമാണ് അംഗങ്ങളാക്കിയതെന്ന ആക്ഷേപം വ്യാപകമായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമൂഹ്യ അടുക്കള ഉള്‍പ്പെടെയുള്ളവയുടെ നടത്തിപ്പ് ചുമതല ഡിവൈഎഫ്ഐ സ്വയം ഏറ്റെടുത്തു. വാചകം അടിക്കപ്പുറം സേവനം ചെയ്ത പരിചയമില്ലാത്തതിനാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. തുടക്കത്തിലെ ആവേശം തണുത്തു. ആകെ ചെയ്ത സാമൂഹ്യ അടുക്കള പോലും ശരിക്കു നടത്താനായില്ല. സേവന പ്രവര്‍ത്തനത്തിന് ആളെ കിട്ടാത്തതിനാല്‍ പലസ്ഥലങ്ങളിലേയും അടുക്കള പൂട്ടി. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ പെട്ട സെക്രട്ടറിയേറ്റ്, പാളയം, മണക്കാട്,ആറ്റിപ്ര, ഉള്ളൂര്‍, കഴക്കൂട്ടം എന്നീ ഹെല്‍ത്ത് സര്ക്കിളികള് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അടുക്കളകളെല്ലാം പൂട്ടി.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് അടുക്കളയിലാണ് സേവനത്തിന് ആളെ കിട്ടാതിരുന്നതെങ്കില്‍ പാര്‍ട്ടി ശ്ക്തി കേന്ദ്രമായ കണ്ണൂരില്‍ റേഷന്‍ വിതരണത്തിനു പോലും സഹായിക്കാന്‍ ആളെ കിട്ടുന്നില്ല. സാമൂഹിക സന്നദ്ധ സേനയിലേക്ക് കൂടുതല്‍ പേര് രജിസ്ട്രര്‍ ചെയ്ത കണ്ണൂരില്‍ റേഷന്‍ കടകളില്‍ സഹായിക്കാന്‍ അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. ശബളം പിടിച്ചു വാങ്ങിയ ശേഷം നിര്‍ബന്ധിത സേവനം കൂടി ചെയ്യണമെന്ന് അധ്യാപകരോട്് നിര്‍ദ്ദേശിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: